ശബരിമലയിൽ യുവതീ പ്രവേശന വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠര് രാജീവര്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ശബരിമലയിൽ യുവതീ പ്രവേശന വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠര് രാജീവര്. സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിലാണ് തന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദേവപ്രശ്നത്തിൽ യുവതി പ്രവേശന വിലക്ക് തുടരണമെന്നാണ് വ്യക്തമായതെന്നും ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദേശമായി ഇത് അം​ഗീകരിക്കണമെന്നും തന്ത്രി വാദത്തിൽ പറഞ്ഞു. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഈ മാസം 23 വരെയാണ് കക്ഷികൾക്ക് വാദങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി സമയം നൽകിയിരിക്കുന്നത്. തന്ത്രി കണ്ഠര് രാജീവര് ഈ കേസിലെ പ്രധാന കക്ഷിയാണ്. യുവതീ പ്രവേശന വിലക്ക് തുടരണമെന്നാണ് പ്രധാനമായും തന്ത്രി വാദത്തിൽ വ്യക്തമാക്കുന്നത്.

ആചാരങ്ങളിൽ അവസാനത്തീർപ്പ് കോടതികൾ അല്ലെന്ന വാദമാണ് പന്തളം കൊട്ടാരം കോടതിയിൽ സമർപ്പിച്ചത്. ദീർഘകാല ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് പന്തളം കൊട്ടാരം നിർവാഹകസംഘം സുപ്രീംകോടതിയിൽ സമർപ്പിച്ച വാദങ്ങൾ വ്യക്തമാക്കുന്നു. ആചാരങ്ങൾ സംരക്ഷിക്കണമെന്ന് എൻഎസ്എസും സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചു. അതേസമയം സ്ത്രീ സ്വാതന്ത്ര്യം, ലിംഗസമത്വം എന്നിവയ്ക്ക് മുകളിൽ അല്ല മതസ്വാതന്ത്ര്യമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് വാദിക്കുന്നു. യുവതികൾ ശബരിമലയിൽ പ്രവേശിക്കണോ എന്നതിൽ വ്യക്തമായ നിലപാട് പറയാതെയായിരുന്നു സംസ്ഥാന സർക്കാരിന്‍റെ സത്യവാങ്മൂലം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃസ്ഥാനം : ‘സിപിഐയെ നേരത്തെ തന്നെ മുന്നണിയിലേക്ക് ക്ഷണിച്ചതാണ്’ ; അടൂര്‍ പ്രകാശ്

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതൃസ്ഥാനത്ത ചൊല്ലിയുള്ള സിപിഐഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെ സിപിഐയെ...

ചേന്തി അനിലിനെ കസ്റ്റഡിയിൽ വേണ്ടെന്ന് പോലീസ് ; വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കും

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന്...

ഓണം ബമ്പർ : സർക്കാരിന് ഒരുമാസം കൊണ്ട് കിട്ടിയത് 174 കോടി രൂപ

0
കാഞ്ഞങ്ങാട് : ഒന്നാം സമ്മാനം 30 കോടി രൂപയുമായി പുറത്തിറക്കിയ കേരള...

രാഹുലിന്റെ പത്രസമ്മേളനം : ലക്ഷ്യം യു പി തെരഞ്ഞെടുപ്പിലെ ദളിത് വോട്ട്ബാങ്ക്‌

0
ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ രാംലീല മൈതാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...