ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങുകയാണെന്ന് മാണി സി.കാപ്പൻ

For full experience, Download our mobile application:
Get it on Google Play

പാലാ: പാലാ മണ്ഡലത്തിൽ സ്ഥിരമായി മത്സരിച്ച് റെക്കോർഡ് സ്ഥാപിക്കുകയെന്നത് തന്റെ ലക്ഷ്യമല്ലെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങുകയാണ് ലക്ഷ്യമെന്നും മാണി സി. കാപ്പൻ. യു.ഡി.എഫിന്റെ തെരഞ്ഞടുപ്പ് കൺവെൻഷനിലാണ് കാപ്പന്റെ പ്രഖ്യാപനം.തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് പിൻന്മാറുമെങ്കിലും പൊതുപ്രവർത്തനരംഗത്ത് സജീവമായിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ നന്മക്കായി അധ്വാനിക്കുന്ന പുതുതലമുറക്കായിട്ടാണ് വഴിമാറാൻ ഉദ്ദേശിക്കുന്നതെന്ന് കാപ്പൻ പറഞ്ഞു. ജനങ്ങൾ വോട്ടുനൽകിയാണ് വിജയിപ്പിച്ചത്. വിജയിച്ച തനിക്കെതിരെ കള്ളക്കേസുകൾ നൽകുകയും തനിക്കെതിരെ നാടുനീളെ ഫ്ലക്സ് വെച്ച് അപമാനിക്കുകയും ചെയ്തു. ഇത്തരം രീതികൾ പാലയുടെ പാരമ്പര്യത്തിന് ചേരുന്നതല്ല. ജയപരാജയങ്ങൾ സ്വാഭാവികമാണ്. മൂന്ന് തവണ തോറ്റാണ് താൻ ജയിച്ചതെന്നും ഇക്കുറി വലിയ ഭൂരിപക്ഷത്തിൽ ജയിച്ച് പാർലമെന്ററി മോഹം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കാപ്പൻ പറഞ്ഞു. സദസ്സിലെ നേതാക്കളെ സാക്ഷി നിർത്തിയാണ് മാണി സി. കാപ്പൻ പ്രഖ്യാപനം നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തളിപ്പറമ്പിലെ സിപിഎമ്മിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്

0
കണ്ണൂര്‍: പയ്യന്നൂരിന് പിന്നാലെ ഇന്ന്‌ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ രാഷ്ട്രീയ...

കാലഘട്ടത്തിന്റെ മാറ്റം എല്ലാവരും തിരിച്ചറിയേണ്ടതുണ്ട് ; കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്ഐ

0
കൊച്ചി: പൊതു ഇടങ്ങളിലും വേദികളിലും സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുത് എന്ന് കാട്ടി സമസ്ത...

കണ്ണൂർ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ; കോളേജിനായി പിരിച്ച പണത്തിന് കണക്കില്ലെന്ന്...

0
കണ്ണൂർ: കണ്ണൂർ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ഉയരുന്നു....

പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് പൊള്ളാച്ചിയും മുറിച്ചുമാറ്റാൻ ശ്രമം ; റെയിൽവേ മന്ത്രിയ്ക്ക് നിവേദനം നൽകി...

0
കോയമ്പത്തൂർ : പൊള്ളാച്ചി-കിണത്തുക്കടവ് മേഖലയും പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മാറ്റണമെന്ന് ആവശ്യം....