മരച്ചീനിക്ക് വൈറസ് ബാധ ; കര്‍ഷകര്‍ക്ക് ദുരിതം

For full experience, Download our mobile application:
Get it on Google Play

ചാ​ല​ക്കു​ടി : മ​രച്ചീ​നി കൃ​ഷി​യി​ല്‍ സം​സ്ഥാ​ന​ത്ത് ഒ​ന്നാം സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്ന മേ​ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ക​ര്‍​ഷ​ര്‍​ക്ക് ദു​രി​ത​മാ​യി വൈ​റ​സ് ബാ​ധ. പൂ​ലാ​നി കൊ​മ്പിച്ചാ​ല്‍ പാ​ട​ശേ​ഖ​ര​ത്തി​ലും പൂ​ത്തു​രു​ത്തി പാ​ല​ത്തി​നു സ​മീ​പ​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ഏ​ക്ക​റു​ക​ളോ​ളം മ​രി​ച്ചീ​നി കൃ​ഷി​യി​ട​ത്തി​ലാ​ണ് വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്. കാ​ഴ്ച​യി​ല്‍ രോ​ഗ​ബാ​ധ തോ​ന്നി​ല്ലെ​ങ്കി​ലും മ​രി​ച്ചീ​നി പ​റി​ച്ചെ​ടു​ത്താ​ല്‍ കി​ഴ​ങ്ങ് അ​ഴു​കി​പ്പോ​യി​രി​ക്കു​ന്ന​തോ അ​ല്ലെ​ങ്കി​ല്‍ കി​ഴ​ങ്ങ് മു​റി​ച്ച്‌ നോ​ക്കി​യാ​ല്‍ മ​ഞ്ഞ ബാ​ധി​ച്ച്‌ ഇ​രി​ക്കു​ന്ന​തോ ആ​യി കാ​ണാ​മെ​ന്ന​താ​ണ് രോ​ഗം.

2018ലെ ​പ്ര​ള​യ​വും അ​തി​നു​ശേ​ഷം കോ​വി​ഡും കാ​ര​ണം വി​പ​ണി ത​ക​ര്‍​ന്ന​തോ​ടെ ക​ര്‍​ഷ​ക​ര്‍ ഇ​ത്ത​വ​ണ ന​ഷ്ടം നി​ക​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. കി​ലോ​ക്ക് 24 രൂ​പ​ക്ക്​ തോ​ട്ട​ത്തി​ല്‍​നി​ന്ന് പ​റി​ച്ച്‌ കൊ​ണ്ടു​പോ​കാ​ന്‍ ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യു​ള്ള​പ്പോ​ഴാ​ണ് വൈ​റ​സ് രൂ​പ​ത്തി​ല്‍ ക​ര്‍​ഷ​ക​രെ ദു​രി​തം വേ​ട്ട​യാ​ടു​ന്ന​ത്. കൃ​ഷി ഓ​ഫി​സ​ര്‍ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക്ക്​ വൈ​റ​സ് ബാ​ധി​ച്ച മ​ര​ച്ചീ​നി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ദു​രി​ത​ത്തി​ലാ​യ ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്​ കൃ​ഷി വ​കു​പ്പും മ​റ്റ് അ​ധി​കാ​രി​ക​ളും ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...

അനുവാദം ഇല്ലാതെ ഒരു കപ്പലും വിടില്ല ഹോർമുസ് തുറക്കാൻ തയ്യാർ ; ഇറാൻ പ്രസിഡന്റ്...

0
ടെഹ്‌റാൻ : ഹോർമുസ് തുറക്കാൻ തയാറെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ....

ഉപരാഷ്ട്രപതിയുടെ സന്ദർശനം : കൊച്ചിയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

0
കൊച്ചി : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും (ഞായറാഴ്ചയും തിങ്കളാഴ്ചയും)...

ഡൽഹി-എൻസിആർ മേഖലകളിൽ സിഎൻജിയ്ക്ക് വില കൂട്ടി ; വർധിപ്പിച്ചത് കിലോ​ഗ്രാമിന് 3.89 രൂപ

0
ന്യൂഡൽഹി : ഡൽഹി-എൻസിആർ മേഖലയിൽ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന...