റാന്നി : കാട്ടു പന്നിയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്. പെരുനാട് മാമ്പാറ മട്ടയ്ക്കൽ രാജനാണ് കാട്ടു പന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. രാജനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജന്റെ വാരിയെല്ലുകളിൽ പൊട്ടലും ശരീരമാസകലം മുറിവുകളും ഉണ്ട്. കാവനാൽ ക്ഷേത്രത്തിനു സമീപമുള്ള തോട്ടത്തിൽ ടാപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. തൊട്ടടുത്ത തോട്ടത്തിലെ തൊഴിലാളികളും തോട്ടമുടമയും ഓടിച്ചെന്ന് താഴെ വീണു കിടന്ന രാജനെ ആദ്യം പെരുനാട് ആശുപത്രിയിലെത്തിച്ചു. പെരുനാട് ആശുപത്രിയിൽ നിന്നും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൊണ്ടുപോവുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
RECENT NEWS
Advertisment