മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ പിതാവിനെ മര്‍ദിച്ച്‌ കൊന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ പിതാവിനെ മര്‍ദിച്ച്‌ കൊന്നു. ആലുവ ആലങ്ങാട് സ്വദേശി വിമല്‍ കുമാറാണ് മരിച്ചത്. ആലങ്ങാട് നീറിക്കോടാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് ആക്രമണമഴിച്ചുവിട്ടത്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. പ്രദേശത്ത് ലഹരി മാഫിയ സജീവമാണെന്ന് നാട്ടുകാര്‍ പറയുന്നു. റോഡില്‍ ബൈക്ക് മറിഞ്ഞു വീണത് കണ്ട് അന്വേഷിക്കാന്‍ പോയതാണ് വിമല്‍ കുമാറിന്റെ മകനും സുഹൃത്തും. പിന്നാലെ ഇവരും ബൈക്ക് യാത്രികരുമായി വാക്ക് തര്‍ക്കം ഉണ്ടായതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

ബൈക്കില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. വീടിന് മുന്നില്‍ മകനെയും സുഹൃത്തിനെയും മര്‍ദിക്കുന്നത് കണ്ട് തടയാനെത്തിയതായിരുന്നു വിമല്‍ കുമാര്‍. എന്നാല്‍ ഇദ്ദേഹത്തെ തള്ളി താഴെ ഇട്ട് മര്‍ദിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിമല്‍ കുമാറിനെ അശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മര്‍ദിച്ചവരെ അറിയാമെന്ന് മരിച്ച വിമല്‍ കുമാറിന്റെ കുടുംബം പറഞ്ഞു. പ്രദേശവാസികള്‍ തന്നെയായ നിധിനും സുഹൃത്തുക്കളുമാണ് മര്‍ദിച്ചതെന്നാണ് കുടുംബം പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...