എ.കെ.ജി സെന്റര്‍ ആക്രമണം : തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചും അവസാനിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സി.പി.എം എന്ന ആക്ഷേപത്തിനിടയാക്കിയ തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചും അവസാനിപ്പിച്ചു. തട്ടുകടക്കാരനെ ചോദ്യം ചെയ്തതോടെ ആക്രമത്തില്‍ പങ്കില്ലെന്ന് വ്യക്തമായെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇയാള്‍ പ്രാദേശിക സി.പി.എം നേതാവിന്റെ ഫോണിലേക്ക് വിളിച്ചെന്ന ആക്ഷേപവും തെറ്റെന്നും ക്രൈംബ്രാഞ്ച്. എന്നാല്‍ പ്രതിയാരെന്നതില്‍ ഇതുവരെയും വ്യക്തതയില്ല. എ.കെ.ജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞയാളെ പിടികൂടാത്തത് ആക്രമണത്തിന് പിന്നില്‍ സി.പി.എം ആയതിനാലാണെന്നാണ് പ്രതിപക്ഷം ഉള്‍പ്പെടെ ആക്ഷേപിക്കുന്നത്.

അതിന് വഴിവച്ചത് ആക്രമണ സമയത്ത് അതുവഴി സ്കൂട്ടറില്‍ സഞ്ചരിച്ച തട്ടുകടക്കാരനും സി.പി.എം പ്രാദേശിക നേതാവുമായുള്ള ബന്ധമായിരുന്നു. രാജാജി നഗര്‍ സ്വദേശിയായ തട്ടുകടക്കാരനെ രണ്ടാം പ്രതിയെന്ന് സംശയിച്ച് പോലീസ് ആദ്യം തന്നെ കസ്റ്റഡിയിലെടുക്കുകയും ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നാലെ ഇയാള്‍ തിരുവനന്തപുരത്ത് കൗണ്‍സിലറായിരുന്ന സി.പി.എം നേതാവിനെ വിളിച്ചെന്ന് വ്യക്തമായതോടെ ഉന്നത ഉദ്യോഗസ്ഥരിടപെട്ടാണ് വിട്ടയച്ചതെന്നാണ് ആക്ഷേപം. പ്രതിയെ പിടിക്കാനാവാതെ പോലീസ് അന്വേഷണം വഴിതെറ്റിയത് ആ നിമിഷം മുതലാണെന്നും ആരോപണമുണ്ട്.

പോലീസില്‍ നിന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള ആക്ഷേപങ്ങളെല്ലാം തള്ളുകയാണ്. തട്ടുകടയിലേക്ക് വെള്ളം എടുക്കാന്‍ വേണ്ടിയാണ് ഇയാള്‍ എ.കെ.ജി സെന്ററിന് സമീപമെത്തിയത്. സി.പി.എം നേതാവിനെ ഫോണ്‍ വിളിച്ചിട്ടില്ലെന്ന് ഫോണ്‍ വിളി രേഖകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായെന്നും അന്വേഷണസംഘം വിശദീകരിക്കുന്നു. ഇതോടെ ആക്രമണത്തിന് പിന്നില്‍ തട്ടുകടക്കാരന്‍ വഴി സി.പി.എം എന്ന ആക്ഷേപം പോലീസിന് പിന്നാലെ ക്രൈംബ്രാഞ്ചും തള്ളി. എന്നാല്‍ അന്വേഷണം ഏറ്റെടുത്ത് 20 ദിവസം കഴിയുമ്പോളും പ്രതിയിലേക്കെത്താന്‍ ക്രൈംബ്രാഞ്ചിനായിട്ടില്ല. മൂന്ന് ആഴ്ചക്കുള്ളില്‍ നിര്‍ണായക കണ്ടെത്തലിലേക്കെന്നാണ് അവര്‍ നല്‍കുന്ന പ്രതീക്ഷ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....

 ഓണവിപണിയിൽ 4000 കടന്ന് മുല്ലപ്പൂ ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

0
കോട്ടയം : ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്‌നാട്,...

ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം ; എം.ജി സിൻഡിക്കേറ്റ് തുടരന്വേഷണം പ്രഖ്യാപിച്ചു

0
കോട്ടയം : മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിൽ എസ്.എഫ്.ഐ. മുൻ...