Wednesday, July 2, 2025 9:46 am

എല്ലാ ഉത്പന്നങ്ങളിലും ഇന്ത്യൻ ചിപ്പുകൾ ലക്ഷ്യം ; നരേന്ദ്രമോദി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്ത് സെമികണ്ടക്ടർ മേഖല വിപ്ലവത്തിന്റെ വക്കിലാണെന്നും ലോകത്തെ എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമ്മിത ചിപ്പ് എന്നതാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു . ഇലക്‌ട്രോണിക് ഉത്പാദനത്തിലും ഇന്ത്യ ആധിപത്യം ലക്ഷ്യമിടുന്നു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നടന്ന ഇന്ത്യ എക്‌സ്‌പോ മാർട്ടിൽ മൂന്നുദിവസത്തെ സെമിക്കൺ ഇന്ത്യ 2024 പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമികണ്ടക്ടർ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പ്രദർശനം. സെമികണ്ടക്ടർ ശക്തികേന്ദ്രമാകാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇവിടെ സെമികണ്ടക്ടർ മേഖലയ്ക്ക് പറ്റിയ സമയമാണെന്ന് നിക്ഷേപകരോട് മോദി പറഞ്ഞു. നിങ്ങൾ ശരിയായ സമയത്ത് ശരിയായ സ്ഥലത്താണ്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസസിൽ ഐ.ഐ.ടികളുടെ സഹകരണത്തോടെ അടുത്ത തലമുറ ചിപ്പുകൾ നിർമ്മിക്കാനുള്ള സെമികണ്ടക്ടർ ഗവേഷണ കേന്ദ്രം സ്ഥാപിക്കും. സെമികണ്ടക്ടർ വ്യവസായങ്ങൾക്ക് നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നു. 50 ശതമാനം സാമ്പത്തിക സഹായം നൽകുന്നതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ 1,50,000 കോടി രൂപയിലധികം മൂല്യമുള്ള നിക്ഷേപം ആകർഷിക്കാനായി. കസ്റ്റംസ് തീരുവ ഇളവുകളിലും നിർണായക ധാതുക്കളുടെ ഖനന ലേലത്തിനും പ്രാധാന്യം നൽകുന്നു. 20 ശതമാനം ഡിസൈനർമാരെയും എൻജിനിയർ, ആർ ആൻഡ് ഡി വിദഗ്ദ്ധർ തുടങ്ങി 85,000ത്തോളം സാങ്കേതിക വിദഗ്ദ്ധരെയും ഇന്ത്യ സൃഷ്ടിക്കുന്നു.ചിപ്പുകളുടെ വലിയൊരു ഉപഭോക്താവുമാണ് ഇന്ത്യ. ലോകത്ത് ശക്തമായ ബാങ്കിംഗ് സംവിധാനങ്ങൾ തകർന്ന കൊവിഡ് കാലത്തും ഇന്ത്യയിൽ ചിപ്പുകൾ തടസമില്ലാതെ പ്രവർത്തിച്ചു. യു.പി.ഐ, റുപേ കാർഡ്, ഡിജി ലോക്കർ, ഡിജി യാത്ര തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമായെന്നും മോദി പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആമല്ലൂർ – മാർത്തോമാ കോളേജ് റോഡില്‍ മഴവെള്ളം കുത്തിയൊഴുകുന്നു

0
തിരുവല്ല : ആമല്ലൂർ - മാർത്തോമാ കോളേജ് റോഡില്‍ മഴവെള്ളം...

സ്ത്രീധന പീഡനം ; തമിഴ്‌നാട്ടിൽ യുവതി ആത്മഹത്യ ചെയ്തു

0
തിരുവള്ളൂർ : തമിഴ്‌നാട്ടിൽ വീണ്ടും സ്ത്രീധനത്തിന്‍റെ പേരിൽ ആത്മഹത്യ. തിരുവള്ളൂർ ജില്ലയിലെ...

കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ആർഎസ്എസിനെ നിരോധിക്കുമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖർഗെ

0
ബംഗളൂരു: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ആർഎസ്എസിനെ നിരോധിക്കുമെന്ന് കർണാടക മന്ത്രി...

പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ തെങ്ങിൻ തൈകൾ വിതരണം ചെയ്തു

0
തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കേരഗ്രാമം പദ്ധതിയിൽ...