ശശി തരൂരിന്‍റെ നീക്കം പാര്‍ട്ടി വിരുദ്ധമെന്ന് കരുതുന്നില്ല : താരിഖ് അന്‍വര്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി:മലബാർ പര്യടനം നടത്തിയ ശശി തരൂരിന്‍റെ നീക്കം പാര്‍ട്ടി വിരുദ്ധമെന്ന് കരുതുന്നില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. പരാതികള്‍ ലഭിച്ചിട്ടില്ലെന്നും ചെറിയ വിഷയമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി ഇക്കാര്യത്തിൽ ഇടപെടേണ്ടതില്ലെന്നും കെ.പി.സി.സിക്ക് പരിഹരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റന്നാൾ കേരളത്തിലെത്തി കോഴിക്കോട് നേതാക്കളെ കാണുമെന്നും താരിഖ് അൻവർ വ്യക്തമാക്കി.

സമാന്തരപ്രവർത്തനം അനുവദിക്കില്ലെന്ന വി.ഡി. സതീശന്റെ ആരോപണത്തിന് മറുപടിയുമായി ശശി തരൂർ. താൻ ചെയ്ത വിഭാഗീയ പ്രവർത്തനം എന്താണെന്ന് വ്യക്തമാക്കണം. എം.കെ.രാഘവനും തനിക്കുമെതിരെയുള്ള ആരോപണങ്ങളില്‍ വിഷമമുണ്ട്. നേരിട്ട് ആര് ചോദിച്ചാലും ആരോപണത്തിന് മറുപടി പറയുമെന്നും തരൂർ പറ‍ഞ്ഞു. ആരോടും എതിര്‍പ്പും ഭയവുമില്ലെന്നും കേരളത്തില്‍ എവിടെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ ഊതി വീർപ്പിച്ച ബലൂണാണ് ശശി തരൂരെന്നും സതീശൻ ആരോപിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരുമ്പാറ ആദിവാസി ഉന്നതിയിൽ പുലി ശല്യം രൂക്ഷമാകുന്നു

0
ചാലക്കുടി: മലക്കപ്പാറയിലെ പെരുമ്പാറ ആദിവാസി ഉന്നതിയിൽ പുലി ശല്യം രൂക്ഷമാകുന്നു....

റഷ്യൻ എണ്ണശുദ്ധീകരണ ശാലയിൽ യുക്രൈന്റെ ഡ്രോൺ ആക്രമണം ; 12 മരണം

0
മോസ്കോ : റഷ്യയിലെ തതാർസ്താൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ...

ഫോര്‍ട്ട് കൊച്ചിയിൽ വന്‍ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണത്തെ തുടർന്ന് സമീപത്തെ വീടുകളിൽ വിള്ളൽ

0
കൊച്ചി: എറണാകുളം ഫോര്‍ട്ട് കൊച്ചിയിൽ വന്‍ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണത്തെ തുടർന്ന്...

പോലീസ് യൂണിഫോം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത് പോലീസ് ഉദ്യോഗസ്ഥൻ

0
തിരുവനന്തപുരം: പോലീസ് യൂണിഫോം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത്...