ഡോ. സി വി ആനന്ദബോസ് ബംഗാള്‍ ഗവ‍ര്‍ണര്‍ ആയി സത്യപ്രതി‍ജ്ഞ ചെയ്ത് ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : മലയാളിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. സി വി ആനന്ദബോസ് ബംഗാള്‍ ഗവ‍ര്‍ണര്‍ ആയി സത്യപ്രതി‍ജ്ഞ ചെയ്ത് ചുമതലയേറ്റു.മുന്‍ ഗവര്‍ണ്ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. സിവി ആനന്ദ ബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി ദിവസങ്ങള്‍ക്ക് മുമ്പാണ് രാഷ്ട്രപതി നിയമിച്ചത്.
പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്നാണ് ഡോ. സി വി ആനന്ദ ബോസിനെ ഗവര്‍ണറായി നിയമിച്ചത്. മണിപ്പൂര്‍ ഗവര്‍ണര്‍ എല്‍ ഗണേശനാണ് നിലവില്‍ ബംഗാള്‍ ഗവര്‍ണറുടെ അധിക ചുമതല. ആനന്ദ ബോസിനെ മുഴുവന്‍ സമയ ഗവര്‍ണറായി നിയമിക്കുന്നതായി രാഷ്ട്രപതി ഭവന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

ഗവര്‍ണറായി നിയമിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയെന്ന് സി വി ആനന്ദ ബോസ്  മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടന അനുസരിച്ച്‌ ഭരണപക്ഷവും പ്രതി പക്ഷവുമായി യോജിച്ച്‌ പ്രവര്‍ത്തിക്കുമെന്നും ആനന്ദ ബോസ് പ്രതികരിച്ചിരുന്നു. സിവില്‍ സര്‍വീസിലെ പ്രവര്‍ത്തനം കരുത്താകും. സുഗമമായ ഭരണമാണ് ലക്ഷ്യം വെക്കുന്നതെന്നും ലക്ഷ്മണരേഖയില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജുൻ ആയങ്കിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു

0
കണ്ണൂർ: അർജുൻ ആയങ്കിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു. കണ്ണൂർ സൈബർ...

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട ; 12 പേർ അറസ്റ്റിൽ

0
കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് കടത്തൽ, കച്ചവടം, ഉപയോഗം എന്നിവയ്‌ക്കെതിരെയുള്ള...

ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ പ്രതികരിച്ച് വി കെ സനോജ്

0
തിരുവനന്തപുരം: ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ പ്രതികരിച്ച് വി...

ഇടുക്കി ജില്ലാ ആശുപത്രിയിൽ രോഗികൾ വലയുന്നു ; ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം

0
ഇടുക്കി: ഇടുക്കി ജില്ലാ ആശുപത്രിയിൽ രോഗികൾ വലയുന്നു. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതാണ് പ്രതിസന്ധിക്ക്...