ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്. അടുത്ത വർഷം മാർച്ച് മാസത്തോടെ ഹാരിയർ ഇവിയെ പുറത്തിറക്കാനുള്ള ഒരുങ്ങളാണ് ടാറ്റ ആരംഭിച്ചിരിക്കുന്നത്. 2023 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി അവതരിപ്പിച്ച ഹാരിയർ ഇവി ടാറ്റയുടെ ആക്‌ടി ഡോട്ട് ഇവി ആർക്കിടെക്ച്ചറിലായിരിക്കും പണികഴിപ്പിക്കുക. ഡിസൈനിൻ്റെ കാര്യത്തിൽ നിലവിലെ ഡീസൽ എഞ്ചിൻ മോഡലിന് സമാനമായിരിക്കും ഇലക്ട്രിക് എസ്‌യുവിയും. എങ്കിലും പുതിയ ഗ്രിൽ, പുതിയ അലോയ് വീലുകൾ, പുതുക്കിയ ഫ്രണ്ട് ബമ്പർ, പിൻവശത്ത് എക്‌സ്‌ഹോസ്റ്റിൻ്റെ അഭാവം എന്നിവയുടെ രൂപത്തിൽ ചില മാറ്റങ്ങൾ ഉണ്ടാവും.പിൻഭാഗവും നിലവിലെ ഹാരിയറിന് സമാനമായിരിക്കും.
ഒന്നിലധികം സൗണ്ട് മോഡുകളുള്ള ജെബിഎൽ 10-സ്പീക്കർ സിസ്റ്റം, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് പാനൽ, ടച്ച് അധിഷ്‌ഠിത HVAC പാനൽ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ് പോലുള്ള ഫീച്ചറുകളാൽ ഇവി വാഹനപ്രേമികളെ കീഴടക്കും എന്നതില്‍ സംശയമില്ല. ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ഇലക്ട്രിക്കലായി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ഒആർവിഎമ്മുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, വയർലെസ് ചാർജർ, ആംബിയൻ്റ് ലൈറ്റിംഗ്, റിയർ എസി വെൻ്റുകൾ, ആറ് എയർബാഗുകൾ തുടങ്ങിയ സവിശേഷതകളും ടാറ്റ ഹാരിയർ ഇവിയിലുണ്ടാവും