രത്തൻ ടാറ്റയുടെ സ്വപ്നം ; സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ സഞ്ചരിക്കാൻ കഴിയുന്ന കാർ ടാറ്റ നാനോ

For full experience, Download our mobile application:
Get it on Google Play

സാധാരണക്കാർക്ക് വേണ്ടി ഒരു ലക്ഷം രൂപയുടെ കാർ അതായിരുന്നു ടാറ്റ നാനോ എന്ന പേരിൽ ടാറ്റ മോട്ടോഴ്സ് യാഥാർത്ഥ്യമാക്കിയത്. ടാറ്റ ഗ്രൂപ്പ് നിർമിതമായ ടാറ്റ നാനോ 2009ലാണ് പുറത്തിറങ്ങുന്നത്. രത്തൻ ടാറ്റയുടെ സ്വപ്നമായിരുന്നു ടാറ്റ നാനോയ്ക്ക് പിന്നിലുണ്ടായിരുന്നത്. ഇന്ത്യൻ‌ നിരത്തുകളിൽ കുടുംബങ്ങൾക്ക് സുരക്ഷിതമായി കുറഞ്ഞ ചിലവിൽ സഞ്ചരിക്കാൻ കഴിയുന്ന കാർ എന്നതായിരുന്നു രത്തൻ ടാറ്റയുടെ സ്വപ്നം. അത് യാഥാർത്ഥ്യമായപ്പോൾ നാനോയ്ക്കായി വിപണയിൽ തിരക്കേറി. രത്തൻ ടാറ്റയുടെ സ്വപ്‌ന കാറായി ടാറ്റ നാനോയെ ടാറ്റ മോട്ടോഴ്‌സ് കൊണ്ടുവന്നത് ഒരുലക്ഷം രൂപ വിലയിലാണ്. ഇരു ചക്രവാഹനത്തിൽ ഒരു കുടുംബം ഞെരുങ്ങി യാത്ര ചെയ്യുന്നത് കണാൻ ഇടയായതാണ് രത്തൻ ടാറ്റയെ നാനോ കാർ എന്ന ആശയത്തിലേക്ക് എത്തിച്ചത്. ഏത് സാധാരണക്കാരനും സ്വന്തമാക്കാൻ കഴിയുന്ന കാർ അതായിരുന്നു രത്തൻ ടാറ്റ ലക്ഷ്യമാക്കിയിരുന്നത്. രത്തൻ‌ ടാറ്റയ്ക്കും പ്രിയപ്പെട്ട വാഹനങ്ങളിലൊന്ന് നാനോ തന്നെയാണ്. അദ്ദേഹം നാനോയിൽ വന്നിറങ്ങുന്നതും സഞ്ചരിക്കുന്നതും കണ്ട് അമ്പരന്നവർ‌ വരെയുണ്ട്. ടാറ്റ നാനോയുടെ കാലം കഴിയാറായിട്ടില്ലെന്നാണ് കമ്പനി പറയുന്നത്. അതിനാൽ വീണ്ടും കമ്പനി നാനോയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പുതിയ നാനോ ഇലക്ട്രിക് കാറായിട്ടാണ് എത്തുക. 2024 അവസാനത്തോടെ ടാറ്റ നാനോ ഇവി ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെയിന്റ് ബക്കറ്റിൽ കഞ്ചാവ് സൂക്ഷിച്ചു ; 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 16 കിലോഗ്രാം...

പ്രിയ വർഗീസിന്റെ നിയമന കേസിൽ സർവകലാശാല മലക്കംമറിഞ്ഞതിൽ ശക്തമായ പ്രതിഷേധവുമായി ഇടത് അധ്യാപക സംഘടനയായ...

0
കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന...

അഞ്ചരക്കണ്ടി ഡെന്റൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ; പ്രതിയായ ഡോക്ടർ...

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ...

നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ അപകടം ; ഷോക്കേറ്റ് തൃശ്ശൂർ സ്വദേശിയായ ടെക്നീഷ്യന് ദാരുണാന്ത്യം

0
എറണാകുളം: നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം. എടയാറിലെ ഷൂട്ടിംഗ്...