വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് : വി ഡി സതീശന്റെ അഴിമതി വാഴ്ചയുടെ നഗ്നരൂപം പുറത്തുവന്നു ; എം ബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വിവാദത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ അഴിമതി ആരോപണത്തില്‍ ഉറച്ച് സിപിഐഎം. വി ഡി സതീശന്റെ അഴിമതി വാഴ്ചയുടെ നഗ്നരൂപം പുറത്തുവന്നതായി മുന്‍ എക്‌സൈസ് മന്ത്രി എം ബി രാജേഷ് വിർശിച്ചു. ‘വാചക കസര്‍ത്തു കൊണ്ടോ നുണകൊണ്ട് തുന്നിയ ചേലകൊണ്ടോ അഴിമതിയുടെ നാണം മറക്കാനാകില്ലെന്നും അദ്ദേഹം ആരോപിച്ചു. മദ്യ കുത്തകകള്‍ക്ക് തികുതിയിളവ് നല്‍കിയ തീരുമാനത്തോടെ മുഖ്യമന്ത്രി തുറന്നുകാട്ടപ്പെട്ടതായും എം ബി രാജേഷ് പറഞ്ഞു. ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ മുഖ്യമന്ത്രിയോട് 15 ചോദ്യങ്ങളാണ് മുന്‍ എക്‌സൈസ് മന്ത്രി ചോദിച്ചിരിക്കുന്നത്.

ചട്ടം കൊണ്ടുവന്നതോ തികുതി നിശ്ചയിച്ചതോ അഴിമതി എന്നതാണ് ഒരു ചോദ്യം. ചര്‍ച്ച ചെയ്യാതെ തീരുമാനമെടുത്തതല്ലേ ദുരൂഹം എന്നതാണ് മറ്റൊരു ചോദ്യം. എം വി ഗോവിന്ദന്‍ ചെയ്തതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിക്കുന്നു. ബെക്കാടി കമ്പനിയുടെ അപേക്ഷ അതിവേഗത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചതിലും ദുരൂഹത ആക്ഷേപിക്കുന്നു. കൂടാതെ ഫയല്‍ 24 ദിവസത്തോളം കയ്യിലുണ്ടായിട്ടും നികുതി നിര്‍ദേശം വെക്കുമ്പോള്‍ കോണ്‍ഗ്രസ് യുഡിഎഫ് വേദികളില്‍ എന്തുകൊണ്ട് ചര്‍ച്ച ചെയ്തില്ല എന്നും ചോദ്യമുണ്ട്. മദ്യ കുത്തകള്‍ക്ക് ലാഭം കൊയ്യാനുള്ള അവസരമൊരുക്കലാണ് യുഡിഎഫ് ചെയ്യുന്നതെന്ന ആക്ഷേപവും സിപിഐഎം ശക്തമാക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം ; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക്...

0
കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ...

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...