സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിച്ചാല്‍ ഇനി നികുതി കൂടും

For full experience, Download our mobile application:
Get it on Google Play

കേന്ദ്ര ബജറ്റിലെയും സംസ്ഥാന ബജറ്റിലെയും നിര്‍ദേശങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നത് കൊണ്ട് നിത്യ ജീവിതവുമായി ബന്ധപ്പെട്ട ചില ഇടപാടുകളിലും മാറ്റങ്ങളുണ്ട്. സോളാര്‍ ഉള്‍പ്പെടെ സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്നവര്‍ നല്‍കേണ്ട നികുതി ഉയരും. നേരത്തെ യൂണിറ്റിന് 1.2 പൈസയാണ് നികുതിയായി നല്‍കേണ്ടിയിരുന്നതെങ്കില്‍ ഇനി ഇത് യൂണിറ്റിന് 15 പൈസയായി ആണ് ഉയരുന്നത്. അതുപോലെ ചില കോടതി വ്യവഹാരങ്ങള്‍ക്കും ചെലവേറും. കുടുംബ കോടതിയിലെ കേസുകള്‍ക്ക് , പ്രത്യേകിച്ച് വസ്തുസംബന്ധമായ കേസുകളില്‍ രണ്ടു ലക്ഷം രൂപവരെയായി ഫീസുയരും. തര്‍ക്കത്തില്‍ നിന്ന് ലഭിക്കുന്ന വസ്തുവിന്റെ മൂല്യം അല്ലെങ്കില്‍ തുകയൊക്കെ അനുസരിച്ചായിരിക്കും ഇത്. ചെക്ക് കേസുകളുടെ ഫീസ് തുകയനുസരിച്ച് മൂന്ന് ലക്ഷം രൂപ വരെയായി ഉയരും. പാട്ടഭൂമിയുടെ ന്യായവില അനുസരിച്ച് ഇനി സ്റ്റാമ്പ്ഡ്യൂട്ടി നല്‍കേണ്ടി വരും. കെട്ടിടങ്ങള്‍ ലീസിന് നല്‍കുമ്പേള്‍ നല്‍കുന്ന നികുതിയിലുമുണ്ട് മാറ്റങ്ങള്‍.

ആദായ നികുതി ഘടനയിലുമുണ്ട് ചില പ്രധാന മാറ്റങ്ങള്‍. പഴയ ടാക്‌സ് സ്ലാബ് തെരഞ്ഞെടുക്കാത്ത ശമ്പള വരുമാനക്കാര്‍ പുതിയ ടാക്‌സ് സ്ലാബിലേക്ക് മാറും. പഴയ സ്ലാബ് അനുസരിച്ച് മൂന്ന് ലക്ഷം രൂപ മുതല്‍ ആറു ലക്ഷം വരെയുള്ള വരുമാനത്തിന് അഞ്ചു ശതമാനമാണ് നികുതി. ആറു ലക്ഷം രൂപ മുതല്‍ ഒന്‍പത് ലക്ഷം രൂപ വരെ 10 ശതമാനം നികുതി ഈടാക്കും. ഒന്‍പത് ലക്ഷം രൂപ മുതല്‍ 12 ലക്ഷം വരെ 15 ശതമാനമാണ് നികുതി. 12 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് 30 ശതമാനവും നികുതി ചുമത്തും. പുതിയ സ്ലാബില്‍ പെടുന്നവര്‍ ഏഴു ലക്ഷം രൂപക്ക് മുകളിലുള്ള വരുമാനത്തിനാണ് നികുതി നല്‍കേണ്ടത്. പഴയ നികുതി വ്യവസ്ഥയ്ക്ക് ബാധകമായിരുന്ന 50,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ഇപ്പോള്‍ പുതിയ നികുതി വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനും ഏപ്രില്‍ ഒന്നു മുതലാണ് പ്രാബല്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...