കൊച്ചി : വടക്കഞ്ചേരി വാഹനാപകടവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ കോടതി നിർദേശ പ്രകാരം ഹൈക്കോടതിയിൽ ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്. കോടതിയുടെ വിമർശനങ്ങളെ പോസിറ്റീവ് ആയി കണക്കാക്കുന്നു. ട്രാഫിക് എൻഫോഴ്സ്മെൻറ് കൂടുതൽ ശക്തമാക്കുമെന്നും എസ് . ശ്രീജിത് പറഞ്ഞു.
അപകടം സംബന്ധിച്ച് പോലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇന്നലെ കേസ് പരിഗണിച്ച കോടതി അപകടങ്ങൾ തുർക്കഥയാകാതിരിക്കാൻ പോംവഴി കണ്ടെത്തണമെന്നും നിരന്തരം നിയമലംഘനം നടത്തുന്ന ബസുകൾക്ക് ആരാണ് ഫിറ്റ്നസ് നൽകുന്നതെന്നും ചോദിച്ചിരുന്നു.