കൊല്ലം: ഗതാഗത നിയമലംഘനം നടത്തുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇളവ് നല്‍കില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്.ശ്രീജിത്. റോഡ് സുരക്ഷാ നിയമപാലനം കാര്യക്ഷമമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് നിര്‍ദേശം നല്കുന്നതിനായുള്ള ആദ്യ യോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈകോടതി നിര്‍ദേശപ്രകാരം നിയമലംഘനങ്ങള്‍ കണ്ടെത്തി ശിക്ഷ ഉറപ്പാക്കും.
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇളവ് നല്‍കില്ല. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ നിയമലംഘനം നടത്തിയ 19 കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് പിഴയീടാക്കി. ഒന്നിന്റെ ഫിറ്റ്നസ് റദ്ദാക്കി. നിയമലംഘനം കണ്ടെത്തുന്നതിന് പരിശോധനകള്‍ ശക്തമാക്കും. ഇതിനായി സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തും. വാഹനങ്ങളിലെയും ഓടിക്കുന്നവരുടെയും എല്ലാതരം നിയമലംഘനങ്ങള്‍ക്കും പരമാവധി ശിക്ഷ നല്കാന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.