നരബലി : പോലീസിനും വീഴ്ച – റോസിലിയെ കാണാനില്ലെന്ന പരാതിയിൽ കാര്യമായ അന്വേഷണം നടന്നില്ലെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം കാലടി സ്വദേശി റോസിലിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ച.ഓഗസ്റ്റ് 18ന് മകള്‍ പരാതി നല്‍കിയെങ്കിലും പോലീസ് കാര്യക്ഷമായ അന്വേഷണം നടത്തിയില്ല.ഈ കേസില്‍ പ്രതി മുഹമ്മദ് ഷാഫി പിടിക്കപെട്ടിരുന്നെങ്കില്‍ രണ്ടാമത്തെ കൊലപാതകത്തിന് അയാള്‍ക്ക് അവസരമുണ്ടാവില്ലായിരുന്നു. ജൂണ്‍ 8 മുതല്‍ അമ്മ റോസിലിയെ കാണാനില്ലെന്ന് മകള്‍ മഞ്ജു കാലടി പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതിപെട്ടത്. ആഗസ്റ്റ് 18ന് നല്‍കിയ പരാതി പോലീസ് പക്ഷെ കാര്യമായി പരിഗണിച്ചില്ല. അന്വേഷണ പുരോഗതി പരാതിക്കാരെ അറിയിച്ചുമില്ല. നാല് മാസത്തിനുശേഷം പത്മയുടെ തിരോധാനത്തില്‍ കടവന്ത്ര പോലീസ് നടത്തിയ അന്വേഷണത്തിലാണ് റോസിലിയുടെ കൊലപാതകത്തിന്‍റേയും ചുരുളഴിഞ്ഞത്.‍

റോസിലി കൊല്ലപ്പെട്ടന്ന കാര്യം അന്വേഷണത്തില്‍ കാലടി പോലീസിന് കണ്ടെത്താനായിരുന്നെങ്കില്‍ പ്രതി മുഹമ്മദ് ഷാഫി പിടിയിലാവുമായിരുന്നു. എങ്കില്‍ പത്മയെന്ന സ്ത്രീയുടെയെങ്കിലും ജീവൻ രക്ഷിക്കാനാവുമായിരുന്നു. എന്നാല്‍ ഫോൺ വിളികളുടെ വിശദാംശങ്ങള്‍ പരിശോധിച്ചതടക്കം റോസിലിയെ കണ്ടെത്താൻ കഴിയാവുന്ന അന്വേഷണമെല്ലാം നടത്തിയെന്നാണ് കാലടി പോലീസിന്‍റെ വിശദീകരണം.എവിടെ നിന്നും പ്രതി മുഹമ്മദ് ഷാഫിയിലേക്ക് എത്താനുള്ള വിവരം ലഭിച്ചില്ല. ഫോണിലും നേരിട്ടും പലതവണ പത്മവുമായി മുഹമ്മദ് ഷാഫി ബന്ധപെട്ടിട്ടുണ്ട്. ഈ തെളിവുകളാണ് കടവന്ത്ര പോലീസിനെ അന്വേഷണത്തില്‍ സഹായിച്ചതെന്നാണ് കാലടി പോലീസ് പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...