ട്രാവന്‍കൂര്‍ ഷുഗേര്‍സ് സ്പിരിറ്റ് മോഷണം ; പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ട്രാവന്‍കൂര്‍ ഷുഗേര്‍സ് ആന്റ് കെമിക്കല്‍സ് സ്പിരിറ്റ് മോഷണ കേസില്‍ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് അന്വേഷണ ചുമതല കൈമാറി.

ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ സ്പിരിറ്റ് മോഷണത്തില്‍ ജനറല്‍ മാനേജരടക്കം ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികളായതോടെ ആശയക്കുഴപ്പത്തിലായിരുന്നു പോലീസ്. പിന്നാലെ പോലീസ്, എക്സൈസ് അന്വേഷണ സംഘങ്ങളുടെ പ്രാഥമിക റിപ്പോര്‍ട്ട് വന്നതോടെയാണ് പുതിയ സംഘത്തിലേക്ക് അന്വേഷണ ചുമതല എത്തിയത്. ജില്ലാ ക്രൈം ബ്രാഞ്ച് ഉടന്‍ അന്വേഷണം തുടങ്ങും.

ഡിവൈഎഫ്‌ഐ വി.ജെ ജോഫിക്കാണ് ടീമിന്റെ ചുമതല. പുളിക്കീഴ് മുന്‍ സി.ഐ ബിജു വി നായരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തും. ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

തിരുവല്ല ഡിവൈഎസ്പിയെ ടീമില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. അതേ സമയം കേസില്‍ അറസ്റ്റിലായ ഡ്രൈവര്‍മാരായ നന്ദകുമാര്‍ , സിജോ തോമസ്, ട്രാവന്‍കൂര്‍ ഷുഗേര്‍സ് ആന്റ് കെമിക്കല്‍സ് ജീവനക്കാരന്‍ അരുണ്‍ കുമാര്‍ എന്നിവരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളുമായി പോലീസ് ഇന്നു വൈകിട്ടോ നാളെയോ മധ്യപ്രദേശ് അടക്കമുള്ള സ്ഥലങ്ങളില്‍ തെളിവെടുപ്പിനായി പുറപ്പെടും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലകളിൽ ചൊവ്വാഴ്ച വൈകീട്ട് സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

0
തിരുവനന്തപുരം: മഴയുമായി ബന്ധപ്പെട്ട് വിവിധ അലർട്ടുകൾ പുറപ്പെടുവിച്ച ജില്ലകളിൽ ചൊവ്വാഴ്ച...

സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ് ; എഎസ്ഐ രണ്ട് ജവാന്മാരെ വെടിവെച്ചു കൊന്നു

0
ഗുവാഹത്തി: അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരായ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വയം...

അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ മുട്ടുമടക്കിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

0
വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...