കാടിന്റെ മക്കൾക്ക് സഹായവുമായി ചിറ്റാർ സ്കൂളിലെ എസ്.പി.സി ടീം

For full experience, Download our mobile application:
Get it on Google Play

കോന്നി : മൂഴിയാറിന് പിന്നാലെ ശബരിമല വനമേഖലയിലെ കാടിന്റെ മക്കൾക്ക് കനിവുമായി ചിറ്റാർ ഗവർന്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി ടീം. ചിറ്റാർ വി.കെ.എൽ ഗ്രൂപ്പ് കമ്പിനിയുടെ സഹായത്തോടെ ചിറ്റാർ ഗവർന്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ  ളാഹ, മഞ്ഞത്തോട്, അട്ടത്തോട്, പ്ലാപ്പള്ളി എന്നീ ആദിവാസി ഊരുകളില്‍ താമസിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ, പുതുവസ്ത്രങ്ങൾ, കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.

അട്ടത്തോട്ടിൽ ജില്ലാ നാർക്കോട്ടിക് സെൽ ഡി വൈ എസ് പി പ്രദീപ് കുമാർ ഉത്‌ഘാടനം ചെയ്തു. സ്‌കൂൾ പി ടി എ പ്രസിഡന്റ് കെ ജി അനിൽ കുമാർ അധ്യക്ഷത വഹിച്ചു. പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി എസ് മോഹനൻ മുഖ്യ അതിഥി ആയിരുന്നു. എസ് എം സി ചെയർമാൻ റെജി തോപ്പിൽ, എച്ച് എം ഇൻ ചാർജ് ശ്രീരേഖ, എസ് പി സി സി പി ഓ അബ്ദുൽ സലാം, എ സി പി ഓ ശശികല, അട്ടത്തോട് പ്രൈമറി സ്കൂൾ എച്ച് എം മനോജ്, സ്‌കൂൾ അദ്ധ്യാപകരായ ലൈസാമ്മ, വീണ, മാത്യു വർഗീസ്, എസ് പി സി കേഡറ്റ്മാരായ സജ്‌ന എസ് സലിം, അനഘ എസ് പിള്ള തുടങ്ങിയവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഠഭാഗങ്ങൾ വേഗത്തിൽ എഴുതിയില്ല ; ഒന്നാം ക്ലാസുകാരിയെ അധ്യാപിക അടിച്ചു പരിക്കേൽപിച്ചു

0
തിരുവനന്തപുരം : തിരുവനന്തപുരം കവലയൂർ ഗവ. എച്ച്എസ്എസിലെ ഒന്നാം ക്ലാസുകാരിയെ അധ്യാപിക...

ബത്തേരിയിലെ വിദ്യാർഥിയുടെ മരണം ; സൈക്കിൾ മരത്തിൽ ഇടിച്ചതിനെ തുടർന്നെന്ന് പോലീസ്

0
വയനാട്: വയനാട് സുൽത്താൻ ബത്തേരിയിലെ വിദ്യാർഥിയുടെ മരണം അപകടത്തെത്തുടർന്നെന്ന് പോലീസിന്റെ സ്ഥിരീകരണം....

മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗമല്ലെന്ന ഉത്തരവ് ; കർശന നടപടിയുമായി സുപ്രീംകോടതി

0
ന്യൂഡൽഹി : ലൈംഗികാതിക്രമ കേസുകളിൽ ജഡ്ജിമാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച് നാഷണൽ ജുഡീഷ്യൽ...

നടപടി എടുക്കുമ്പോൾ അറിഞ്ഞാൽ മതി ; എഡിജിപി അജിത് കുമാറിനെതിരായ നടപടി വൈകുന്നതിൽ സതീശൻ

0
തിരുവനന്തപുരം : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച...