തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞതുകയില്‍ ലേലം നടത്തേണ്ടെന്ന് ദേവസ്വം കമ്മിഷണറുടെ നിര്‍ദ്ദേശം. ലേലം നടക്കാത്തിടത്ത് ലേലത്തുക കുറക്കേണ്ടതില്ലെന്നും കമ്മിഷണര്‍ നിര്‍ദ്ദേശിച്ചു. ലേലത്തുക 40 ശതമാനം വരെ കുറച്ചത് വരുമാനനഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. അടിസ്ഥാന ലേല തുകയുടെ 25 ശതമാനം മുതല്‍ 40 ശതമാനം വരെ ആനുപാതികമായി കുറവ് വരുത്താന്‍ മാര്‍ച്ച് 25ന് ചേര്‍ന്ന ബോര്‍ഡ് യോഗമാണ് തീരുമാനിച്ചത്. അതനുസരിച്ച് ലേല നടപടികള്‍ പൂര്‍ത്തിയാക്കി ജി.എസ്.ടി അടക്കമുള്ള തുക അടച്ച് ക്ഷേത്രങ്ങളില്‍ താത്കാലിക നിര്‍മ്മാണങ്ങളടക്കം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശം പ്രതിസന്ധിയിലാക്കിയെന്ന് കരാറുകാര്‍ പറയുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ലേലം പ്രതിസന്ധിയില്‍
RECENT NEWS
Advertisment



























