ലൗ ജിഹാദ് : ജോര്‍ജ് എം തോമസ് നടത്തിയ പരാമര്‍ശത്തില്‍ പിശക്പറ്റി സിപിഎം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ലൗ ജിഹാദ് എന്ന് പറയുന്നത് ആര്‍എസ്എസും സംഘ്പരിവാറും രാജ്യത്തെ മതന്യൂനപക്ഷങ്ങളെ ആക്രമിക്കാന്‍ കൊണ്ടുവരുന്ന വസ്തുതാവിരുദ്ധാമായ ആരോപണങ്ങളാണെന്ന് സിപിഎം. കോടഞ്ചേരിയിലെ മിശ്രവിവാഹം സംബന്ധിച്ച്‌ പാര്‍ട്ടി നേതാവ് ജോര്‍ജ് എം തോമസ് നടത്തിയ പരാമര്‍ശത്തില്‍ പിശക് പറ്റിയിട്ടുണ്ടെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലൗജിഹാദ് എന്നത് അടിസ്ഥാന രഹിതമാണ്. പറഞ്ഞത് തെറ്റായെന്ന് ജോര്‍ജ് എം തോമസിന് ബോധ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ജോര്‍ജ് എം തോമസിന്റേത് നാക്ക്പിശകായി കണ്ടാല്‍ മതി. ആ അധ്യായം അവസാനിച്ചെന്നും മോഹനന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ക്ക് വിവാഹം ചെയ്യാനും ഒരമിച്ച്‌ ജീവിക്കാനുമുള്ള എല്ലാ പരിരക്ഷയും രാജ്യത്തുണ്ട്. ഇതിനെ പിന്തുണക്കുന്നതാണ് പുരോഗമന പ്രസ്ഥാനത്തിന്റെ നിലപാട്. കോടഞ്ചേരിയിലെ മിശ്രവിവാഹത്തില്‍ അസ്വഭാവികമായി ഒന്നുമില്ല. വിവാഹം കഴിച്ച ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഷെജിനോട് പാര്‍ട്ടി വിശദീകരണം ചോദിക്കില്ല. അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ട ആവശ്യവുമില്ല. ഷെജിനും ജ്യോത്സനക്കും പാര്‍ട്ടി എല്ലാവിധ സംരക്ഷണവും പിന്തുണയും നല്‍കും. എന്നാല്‍ കോടഞ്ചേരിയിലെ മിശ്രവിവാഹം മറയാക്കി വര്‍ഗീയത പടര്‍ത്താനും പാര്‍ട്ടിക്കെതിരായ നീക്കത്തിനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇതിനെ സിപിഎം പ്രതിരോധിക്കും. ഇതിന്റെ ഭാഗമായാണ് ഇന്ന് കോടഞ്ചേരിയില്‍ വിശദീകരണ യോഗം ചേരുന്നതെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...