കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അസിസ്റ്റന്റ് ലോ ഓഫിസര്‍ തസ്തികയിലേക്കുള്ള റാങ്ക് പട്ടികയെ ചൊല്ലി സിപിഎമ്മില്‍ വിവാദം കനക്കുന്നു. ജില്ലയിലെ ഉന്നത സിപിഎം നേതാവിന്റെ മകന്‍ ഒന്നാം റാങ്ക് നേടിയതാണ് വിവാദത്തിന് അടിസ്ഥാനം. നേതാവിന്റെ മകന്‍ 71.50 മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയത് സിപിഎം നേതാവിന്റെ മകനാണ് എന്നത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് എന്ന മറ്റ് ഉദ്യോഗാര്‍ത്ഥികളുടെ ആരോപണത്തെ തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്.
കേരള ദേവസ്വം റിക്രൂട്മെന്റ് ബോര്‍ഡ് കഴിഞ്ഞ നവംബര്‍ മുന്നിന് നടത്തിയ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്തവരുടെ റാങ്ക്പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചപ്പോള്‍ നേതാവിന്റെ മകന്‍ 71.50 മാര്‍ക്കോടെ ഒന്നാമതെത്തി. റാങ്ക് നിശ്ചയിച്ചതിനു പിന്നില്‍ രാഷ്ട്രീയ സ്വാധീനം ആരോപിച്ചു ഉദ്യോഗാര്‍ഥികള്‍ രംഗത്തുവന്നതോടെയാണു സിപിഎമ്മില്‍ ചര്‍ച്ചയായത്. നേതാവിന്റെ മകനെ നേരത്തെ ജില്ലയിലെ കോടതികളിലൊന്നില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതും വിവാദമായിരുന്നു.