പാചക വാതകത്തിന്റെ പേരില്‍ ഹോട്ടലുകളില്‍ തോന്നിയ വില – ഒരു ചായയ്ക്ക് 15 രൂപ : ജനം തട്ടുകടകളിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാധാരണക്കാരന്റെ ഇഷ്ടപാനീയമായ ചായയ്ക്ക് പത്തനംതിട്ട ജില്ലയിലെ ഹോട്ടലുകളില്‍ വില കുതിക്കുന്നു. 12 രൂപ വിലയുണ്ടായിരുന്ന ചായയ്ക്ക് ഇപ്പോള്‍ 15 രൂപയാണ് വില. ഗ്യാസ് വില വര്‍ധനവാണ് ചായയുടെ വില കൂട്ടുവാന്‍ കാരണമായതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഗ്യാസ് ക്ഷാമത്തെ തുടര്‍ന്ന് ജില്ലയിലെ ഹോട്ടലുകളില്‍ ചായയ്ക്ക് പതിമൂന്ന് രൂപ വില നിലവില്‍ വന്നിരുന്നു. ചെറുകടികള്‍ക്കും പതിമൂന്ന് രൂപയാണ് ഹോട്ടലുകള്‍ ഈടാക്കുന്നത്‌. ബ്രൂ കോഫിക്ക് 20 രൂപയും ബൂസ്റ്റ്, ഹോര്‍ലിക്സ്, ബദാം മില്‍ക്ക് എന്നിവയ്ക്ക് 25 രൂപയുമാണ് ഹോട്ടലുകള്‍ ഈടാക്കുന്നത്. പല ഹോട്ടലുകളും പുതുക്കിയ വില സംബന്ധിച്ച് നോട്ടീസും പതിപ്പിച്ചിട്ടുണ്ട്. ചായയ്ക്ക് അടിക്കടിയുണ്ടായ വില വര്‍ധനവ്‌ ജില്ലയിലെ സാധാരണക്കാരായ തൊഴിലാളികളെയും ചായകുടി ശീലമാക്കിയ പ്രായമായവരെയും സാരമായി ബാധിച്ചിട്ടുണ്ട്.

ഹോട്ടലുകള്‍ ചായയ്ക്ക് വില വര്‍ദ്ധിപ്പിച്ചപ്പോള്‍ തമിഴ്നാട് സ്വദേശികള്‍ നടത്തുന്ന ചെറിയ ചായക്കടകളില്‍ വില വലിയ രീതിയില്‍ വര്‍ദ്ധിച്ചിട്ടുമില്ല. ബിരിയാണി അടക്കമുള്ള ഭക്ഷണം വിലക്കുറവില്‍ ലഭിക്കുമെന്നതിനാല്‍ ആളുകള്‍ കൂടുതലും ഇത്തരം കടകളെയാണ് ഇപ്പോള്‍  ആശ്രയിക്കുന്നത്. മലയാളികള്‍ നടത്തുന്ന ഹോട്ടലുകളില്‍ ബിരിയാണിക്ക് 150 രൂപ ഈടാക്കുമ്പോള്‍ 100 രൂപയ്ക്കാണ് തമിഴ്നാട് സ്വദേശികള്‍ നടത്തുന്ന ഹോട്ടലുകളില്‍ ബിരിയാണി വില്‍ക്കുന്നത്. ഇതിനാല്‍ തന്നെ വലിയ തിരക്കാണ് ഇത്തരം കടകളില്‍ അനുഭവപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...