അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. കല്‍പകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് സ്‌കൂള്‍ അധ്യാപകന്‍ ബല്‍രാജിനെയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതിന് പിന്നാലെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൈ ഒടിഞ്ഞ കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഹോംവര്‍ക്ക് ചെയ്തില്ലെന്ന കാരണം പറഞ്ഞ് ചൂരല്‍ കൊണ്ട് അടിച്ചെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. പൊട്ടലുള്ള കൈകൊണ്ട് വീണ്ടും നിര്‍ബന്ധിച്ച് ബോര്‍ഡില്‍ എഴുതിച്ചെന്നും വിദ്യാര്‍ഥിനി പറഞ്ഞു. സംഭവത്തില്‍ കുടുംബം പോലീസിലും ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. അധ്യാപകന്‍ വലിയ ചൂരല്‍ കൊണ്ട് കുട്ടിയുടെ കൈപ്പത്തിക്ക് മുകള്‍ ഭാഗത്തായി അടിക്കുകയായിരുന്നു.

അടിച്ചതിന് ശേഷവും അധ്യാപകന്‍ കുട്ടിയെ കൊണ്ട് ബോര്‍ഡില്‍ എഴുതിപ്പിച്ചു. കൈ വീര്‍ത്തുവരുന്നത് കണ്ടതോടെയാണ് അടിച്ച അധ്യാപകനും പ്രധാനാധ്യാപകനും ചേര്‍ന്ന് വീട്ടിലേക്ക് വിളിച്ച് അറിയിച്ചത്. അധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ തയ്യാറായില്ലെന്നും വീട്ടുകാര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...