ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് അധ്യാപിക

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അറ്റൻഡൻസ് എഴുതിയിരുന്ന പേപ്പർ വലിച്ചുകീറിയെന്ന് പറഞ്ഞ് ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് അധ്യാപിക. കൊല്ലം ആയൂർ ജവഹർ സ്കൂളിലെ ഓട്ടിസം സെന്ററിൽ വെച്ചായിരുന്നു അധ്യാപികയുടെ ക്രൂരത. കുട്ടിയുടെ ബന്ധുക്കൾ ചടയമംഗലം പോലീസിലും ചൈൽഡ് ലൈനിലും പരാതി നൽകി. ആയൂർ ജവഹർ സ്കൂളിലെ ഷീജ എന്ന അധ്യാപികക്കെതിരെയാണ് പരാതി. ഭിന്നശേഷിക്കാരനായ 13 വയസ്സുള്ള വിദ്യാർത്ഥി ക്ലാസ് കഴിഞ്ഞ പോകുന്ന വഴിക്ക് അറ്റൻഡൻസ് എഴുതിരുന്ന പേപ്പർ വലിച്ച് കീറി. ഇതിന് പിന്നാലെയാണ് സ്റ്റീൽ സ്കെയിൽ കൊണ്ട് കുട്ടിയുടെ ഇരു കൈകളിലും അടിച്ചത്.

മാതാവിൻ്റെ മുന്നിൽ വെച്ചായിരുന്നു അധ്യാപികയുടെ ക്രൂരത. അടിക്കരുത് എന്ന് പറഞ്ഞതിനുശേഷം പിന്നെയും അടിച്ചു എന്നാണ് പരാതി. സ്കൂൾ അധികൃതരെയും ബി.ആർ.സി അധികൃതരെയും കുട്ടിയുടെ മാതാവ് വിഷയം ധരിപ്പിച്ചു. പിന്നാലെ ചടയമംഗലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ചടയമംഗലം പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകരും നേരിട്ടെത്തി മൊഴിയെടുക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...

വനാതിർത്തി പങ്കിടുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കണം – വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ ഭക്ഷണമായി ഉപയോഗിക്കുവാൻ...

0
റാന്നി : വനാതിർത്തി പങ്കിടുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുവാൻ അനുവാദം നൽകണമെന്നും...

സ്വർണ്ണവും പണവും കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ; വിമുക്തഭടനെ ആക്രമിച്ച സംഭവത്തിൽ നടപടി

0
തിരുവനന്തപുരം: വിമുക്തഭടനെ മദ്യം നല്‍കി മയക്കിയ ശേഷം മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി ഒന്‍പത്...