ഐഎഎസ് കോച്ചിങ്ങിനെത്തിയ വിദ്യാർഥിയെ പീഡിപ്പിച്ചു, ന​ഗ്ന ചിത്രങ്ങൾ പകർത്തി ; അധ്യാപകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : ഐഎഎസ് കോച്ചിങ്ങിനെത്തിയ വിദ്യാർഥിയെ ബലാത്സം​ഗം ചെയ്യുകയും ന​ഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്ത കേസിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത ഹൗറയിൽ നിന്നുള്ള വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്ത യുപിഎസ്‌സി കോച്ചിംഗ് സെന്ററിലെ ജോഗ്രഫി അധ്യാപകനായ പ്രിയേഷ് സിംഗ് സെൻഗറിനെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. സ്പെഷ്യൽ ക്ലാസിന്റെ പേരിൽ സാൾട്ട് ലേക്ക് ഗസ്റ്റ് ഹൗസിലേക്ക് വിദ്യാർഥിയെ വിളിച്ചുവരുത്തിയായിരുന്നു ബലാത്സം​ഗം ചെയ്തത്. നിർബന്ധിതമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

ഫെബ്രുവരിയിൽ തന്നെ കാണാൻ ഗ്വാളിയോറിൽ വരാൻ സെൻഗാർ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി ആവശ്യം നിരസിച്ചു. തുടർന്ന്  അഞ്ച് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഗസ്റ്റ് ഹൗസിൽ നിന്ന് എടുത്ത വീഡിയോകളും ഫോട്ടോകളും പുറത്തുവിടുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.  ഫെബ്രുവരി 15 നാണ് പെൺകുട്ടി പരാതി നൽകിയത്. തുടർന്ന് സെൻഗാറിനെ മധ്യപ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച കൊൽക്കത്തയിലെത്തിച്ച ഇയാളെ സാൾട്ട് ലേക്ക് കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ വിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...