വിദ്യാർത്ഥിയെ വിവാഹം ചെയ്യാൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അദ്ധ്യാപിക

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാൻ :  പ്രണയം അന്ധമാണെന്ന് തെളിയിക്കുന്ന അപൂർവ സംഭവമാണ് രാജസ്ഥാനിലെ ഭരത്പൂരിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. ഒരു സ്കൂൾ അധ്യാപിക സ്വന്തം വിദ്യാർത്ഥിയെ വിവാഹം ചെയ്യാൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറി. രണ്ട് ദിവസം മുമ്പാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. ജില്ലയിലാകെ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് ഈ വേറിട്ട പ്രണയകഥ.

ഭരത്പൂരിലെ ഒരു സെക്കൻഡറി സ്കൂളിൽ പിടി അധ്യാപികയായി ജോലി ചെയ്യുകയാണ് മീര. ഈ സ്‌കൂളിലാണ് കൽപ്പന എന്ന വിദ്യാർത്ഥിനി പഠിക്കുന്നത്. കബഡി താരമാണ് കൽപന, ദേശീയ തലത്തിൽ മൂന്ന് തവണ കളിച്ചിട്ടുണ്ട്. കളിക്കളത്തിൽ വെച്ചുള്ള സംസാരങ്ങൾ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വിവാഹം കഴിക്കാൻ തീരുമാനിച്ചതിന് ശേഷം മീര മുൻകൈ എടുത്ത് ലിംഗമാറ്റം നടത്താൻ തീരുമാനിച്ചു. ഇതിനായി ശസ്ത്രക്രിയക്ക് വിധേയനായി.

സർജറിക്ക് ശേഷം മീര ആരവ് ആയി. ഇതിന് ശേഷമാണ് കൽപനയും ആരവും വിവാഹിതരായത്. ഇരുവരുടെയും വീട്ടുകാർ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല എന്നതാണ് കൗതുകകരമായ കാര്യം. ആരവിന് നാല് മൂത്ത സഹോദരിമാരാണ് ഉള്ളത്. നാലുപേരും വിവാഹിതർ. ‘ജനിച്ചത് പെണ്ണായിട്ടാണെങ്കിലും ഞാൻ എപ്പോഴും വിചാരിച്ചത് ആൺകുട്ടിയാണെന്നാണ്. ലിംഗമാറ്റം ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. 2019 ഡിസംബറിൽ എന്റെ ആദ്യത്തെ ശസ്ത്രക്രിയ നടത്തി.’ – ആരവ് പറയുന്നു. ആരവുമായി താൻ ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നും ശസ്ത്രക്രിയ നടത്തിയില്ലെങ്കിലും വിവാഹം കഴിക്കുമായിരുന്നുവെന്നും വധു കൽപന പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...