ദയാവധത്തിന് അനുമതി നല്‍കണം ; രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ച് അധ്യാപിക

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: വേദന സഹിക്കാനാകുന്നില്ലെന്നും ദയാവധത്തിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് അധ്യാപിക രാഷ്ട്രപതിക്ക് ഹര്‍ജി സമപ്പിച്ച് അധ്യാപിക. മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിനിയും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയുമായുമായ കുമാരി ചന്ദ്രകാന്ത ജെഠാനിയാണ് ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഹര്‍ജി സമര്‍പ്പിച്ചത്. ശരീരം തളര്‍ന്ന ചന്ദ്രകാന്തയുടെ ജീവിതം വീല്‍ചെയറിലാണ്. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വീല്‍ചെയറിലിരുന്ന് അധ്യാപനം നടത്തുകയാണ്. ഏഴുമുതല്‍ എട്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ജോലി കടുത്ത വേദനയും ബുദ്ധിമുട്ടുമാണുണ്ടാക്കുന്നത്. തുടര്‍ന്നാണ് ദയാവധത്തിന് അനുമതി തേടി ഇവര്‍ രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.

തന്റെ സ്വത്തുവകകള്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി സംഭാവന ചെയ്ത ഇവര്‍, മരണാനന്തരം അവയവദാനത്തിനും മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടുകൊടുക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. ഒരിക്കല്‍ ആശുപത്രിവാസത്തിനിടെ തെറ്റായ മരുന്ന് സ്വീകരിക്കേണ്ടിവന്നതാണ് തന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും ചന്ദ്രകാന്ത പറയുന്നു. ശാരീരികനില മോശമാണ്, സര്‍ക്കാരില്‍നിന്നും സംവിധാനങ്ങളില്‍നിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും അവര്‍ പറയുന്നു. ജീവിതം ദുസ്സഹമായതിനാലാണ് താന്‍ ദയാവധത്തിന് അനുമതി തേടുന്നതെന്നും രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...