മലപ്പുറം : സ്‌കൂളിൽ പരിശോധനക്ക് എത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ സ്‌കൂളിലേക്ക് പ്രവേശിക്കാൻ അനുവദിക്കാത്ത അധ്യാപികക്ക് സസ്പെൻഷൻ. മലപ്പുറം കാരക്കുന്ന് പഴേടം എഎൽപി സ്‌കൂൾ അധ്യാപിക സിദ്‌റഹതുൽ മുൻതഹയെയാണ് സസ്പെന്റ് ചെയ്തത്. സ്‌കൂളിൽ പരിശോധനക്ക് എത്തിയ മഞ്ചേരി എഇഓ, ബിപിഓ, നൂൺ മീൽ സൂപ്പർവൈസർ എന്നിവരെ ഇന്നലെ അധ്യാപിക സിദ്‌റഹതുൽ മുൻതഹ തടയുകയായിരുന്നു. സ്‌കൂൾ ഗേറ്റ് പൂട്ടി ഏറെ നേരം ഇവരെ പുറത്ത് നിർത്തി. തുടർന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് നടപടിയെടുത്തത്. പരീക്ഷ നടത്തിപ്പിലെ ക്രമക്കേട്, ഉച്ചഭക്ഷണ വിതരണം തടസപ്പെടുത്തൽ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു വെക്കൽ എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി. സ്‌കൂളിൽ എസ്എസ്കെ മുഖാന്തിരം നൽകിയ ചോദ്യപ്പേപ്പർ ഉപയോഗിക്കാതെ അനധികൃതമായി ചോദ്യപ്പേപ്പർ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























