ഹൈക്കോടതി നിര്‍ദേശം മറികടന്ന് അധ്യാപക നിയമനത്തിനായി അഭിമുഖം നടത്തി കാലിക്കറ്റ് സര്‍വകലാശാല

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : അധ്യാപക നിയമന നടപടി നിര്‍ത്തിവയ്ക്കണമെന്ന ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കെ ഉദ്യോഗാര്‍ത്ഥി അഭിമുഖം നടത്തി കാലിക്കറ്റ് സര്‍വകലാശാല. സംവരണം അട്ടിമറിച്ചാണ് നിയമന നടപടി നടത്തുന്നതെന്നാരോപിച്ച് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ തുറന്ന പ്രക്ഷേഭത്തിലേക്ക് കടക്കുകയാണ്. സംവരണ തസ്തിക പ്രഖ്യാപിക്കാതെയും ബാക്ക്ലോഗ് നികത്താതെയും അധ്യാപക നിയമനം നടത്താനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ നീക്കം കോടതി കയറിയിരുന്നു. 20 ഓളം ഉദ്യോഗാര്‍ത്ഥികളാണ് കേസില്‍ കക്ഷി ചേര്‍ന്നിട്ടുള്ളത്. ഇതിന് പുറമെ നിയമനത്തില്‍ സംവരണ മാനദണ്ഡം പാലിക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ട് കേസുമുണ്ട്. ഇത് എല്ലാം നിലനില്‍ക്കെയാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉദ്യോഗാര്‍ത്ഥി അഭിമുഖത്തിന് തുടക്കമായത്.

116 അധ്യാപക തസ്തികകളിലേക്കാണ് നിയമനം. ഇതില്‍ 63 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കാണ് നിയമന വിജ്ഞാപനം. 33 തസ്തികകള്‍ സംവരണ കമ്മിയുള്ളതില്‍പ്പെടും. ഇത്തരത്തില്‍ കാലങ്ങളായുണ്ടായ സംവരണ കമ്മി നികത്തിക്കൊണ്ട് നിയമനം നടത്തണമെന്നാണ് ആവശ്യം. എന്നാല്‍ വിജ്ഞാപനത്തില്‍ സംവരണ ക്രമം കാണിക്കേണ്ടതില്ലെന്ന 2016 ലെ ഹൈക്കോടതി വിധിയിലെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാല അധികൃതര്‍ നിയമന നടപടികളെ ന്യായീകരിക്കുന്നത്. സംഭവം വിവാദമായതോടെ നിയമ പോരാട്ടം ശക്തിപ്പെടുത്താനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെയും പ്രതിപക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...