എംഡിഎംഎയുമായി കായിക അധ്യാപകര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എംഡിഎംഎയുമായി കായിക അധ്യാപകര്‍ പിടിയില്‍. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരിമരുന്ന് വില്‍പന നടത്തിയ മൂന്നംഗ സംഘമാണ് പിടിയിലായത്. ഏറ്റവും അടുപ്പക്കാര്‍ക്കു മാത്രം ലഹരി നല്‍കിയിരുന്ന ഇവര്‍ ബെംഗളുരുവില്‍നിന്നാണ് ലഹരിയെത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഫോണുകളും സിംകാര്‍ഡുകളും മാറി മാറി ഉപയോഗിച്ചിരുന്നതിനാല്‍ പ്രതികളിലേക്ക് എത്തുക എളുപ്പമായിരുന്നില്ലെന്നു പോലീസ് പറയുന്നു. മലപ്പുറം സ്വദേശി സനില്‍, തിരുവല്ല സ്വദേശി അഭിമന്യു സുരേഷ്, അമൃത എന്നിവര്‍ പിടിയിലായി.

സനിലും അമൃതയും വിദ്യാര്‍ത്ഥികള്‍ക്ക് കായിക പരിശീലനം നല്‍കുന്നവരാണ്. എറണാകുളം ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ ഇടപാടുകളെക്കുറിച്ചു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏതാനും ദിവസങ്ങളായി ലഹരി സംഘത്തെ എസ്‌ഐ രാമു ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള സംഘം നിരീക്ഷിച്ചു വരികയായിരുന്നു. പല പ്രാവശ്യം പിടികൂടാന്‍ ശ്രമമുണ്ടായെങ്കിലും രക്ഷപ്പെട്ട സംഘത്തെ സാഹസികമായി വലയിലാക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...