കുഞ്ഞു കൂട്ടുകാരെ സ്വീകരിക്കാൻ വൈവിധ്യമാർന്ന പരിപാടികളും അലങ്കാര-നിർമ്മാണ പ്രവർത്തനങ്ങളുമായി പഴവങ്ങാടി ഗവൺമെന്‍റ് യു.പി. സ്കൂള്‍ അധ്യാപകര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : പുതിയ കൂട്ടുകാരെയും പുത്തൻ പുസ്തകങ്ങളേയും സ്വന്തമാക്കാൻ എത്തുന്ന കുഞ്ഞു കൂട്ടുകാരെ സ്വീകരിക്കാൻ വൈവിധ്യമാർന്ന പരിപാടികളും അലങ്കാര-നിർമ്മാണ പ്രവർത്തനങ്ങളുമായി റാന്നിയിലെ അധ്യാപകർ തിരക്കിലാണ്. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒന്നിച്ച് ഒന്നായ് ഒന്നാവാം എന്ന സന്ദേശം നൽകി ജൂൺ രണ്ടിനാണ് സ്കൂൾ പ്രവേശനോത്സവം നടക്കുന്നത്. പഴവങ്ങാടി ഗവൺമെന്‍റ് യു.പി. സ്കൂളിൽ ക്ലാസിക് ബാല കഥകളുടെ സർഗ്ഗ തുടർച്ച വിവരിക്കുന്ന ചുവർചിത്രങ്ങളാണ് പ്രധാന ആകർഷണം. മുന്തിരി പുളിക്കും (കിട്ടാത്തത് കൊണ്ട്) എന്ന് പറഞ്ഞ കുറുക്കൻ പഴങ്കഥയായി.

പുതിയ കാലഘട്ടത്തിലെ കുറുക്കൻ കൂട്ടുകാരെ കൂട്ടി വന്ന് മുന്തിരി പറിക്കുന്ന ദൃശ്യമാണ് ഒന്നാം ക്ലാസിൻ്റെ പുറം ഭിത്തിയിൽ വരച്ചു ചേർത്തിരിക്കുന്നത്. മണ്ണാങ്കട്ട അലിഞ്ഞുപോയി കരിയില പറന്നുപോയി എന്ന ദുഃഖ പര്യവസായിയായ കഥ പഠിച്ചവർ തങ്ങളുടെ മക്കളെ പഴവങ്ങാടി സ്കൂളിൽ ചേർക്കാൻ വരുമ്പോൾ അറിയുന്നത് സന്തോഷത്തോടെ കാശിയിലെത്തിയ മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥയാണ്. ചുവരുകളിൽ ഇത്തരം ചിത്രങ്ങൾ വരയ്ക്കണം എന്നത് റാന്നി ബി.പി.സി ഷാജി എ സലാമിൻ്റെ നിർദ്ദേശമായിരുന്നു. പ്രഥമാധ്യാപകൻ ജോമോൻ പി. ജോൺ മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...