ദേശീയ പാതയിലുണ്ടായ വിള്ളൽ പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധസംഘം നാളെ കേരളത്തിൽ എത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദേശീയ പാതയിലുണ്ടായ വിള്ളൽ പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധസംഘം നാളെ കേരളത്തിൽ എത്തും. ഐഐടി പ്രൊഫ. കെ ജെ റാവു വിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിക്കുക. നിർമാണത്തിൽ ദേശീയപാത അതോറിറ്റിക്ക് സംഭവിച്ച ഗുരുതര വീഴ്ച്ചക്ക് പിന്നാലെ എൻ എച് എ ഐ സൈറ്റ് എൻജിനീയറെ പിരിച്ചുവിട്ടു. കാസർഗോഡ് മുതൽ തൃശ്ശൂർ വരെയുള്ള ദേശീയപാതയിൽ സംഭവിച്ച വിള്ളൽ പരിശോധിക്കുന്ന വിദഗ്ധ സമിതി നാളെ കേരളത്തിൽ എത്തും. ഐ ഐ ടി പ്രൊഫ. കെ ജെ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിക്കുക. ഒരു കിലോമീറ്റർ മീറ്റർ പരിധിയിൽ തകർന്ന മലപ്പുറം ജില്ലയിലെ കൂരിയാടിൽ സംഘം പ്രത്യേക പരിശോധന നടത്തും.

തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നിവടങ്ങളിലും സംഘം പരിശോധന നടത്തിയേക്കും. ഡോ. അനിൽ ദീക്ഷിത്, ഡോ ജിമ്മി തോമസ്, ഡോ. കെ മോഹൻ കൃഷ്ണ എന്നിവരാണ് വിദഗ്ധ സമിതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ദേശീയപാത അതോറിറ്റിക്ക് സംഭവിച്ച പ്രധാനപ്പെട്ട പിഴവുകൾ, ഡിസൈനിൽ ഉണ്ടായിട്ടുള്ള തകരാറുകൾ, ഉപ കരാർ നൽകിയതിലെ ക്രമക്കേടുകൾ എന്നിവയും സമിതി പരിശോധിക്കും. റോഡ് നിർമാണത്തിൽ ദേശീയപാതക്ക് ഗുരുതര പിഴവ് സംഭവിച്ചതിന് പിന്നാലെ ദേശീയപാത ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചു. എൻ എച് എ ഐ സൈറ്റ് എൻജിനീയറെ പിരിച്ചുവിട്ടു.

പ്രൊജക്റ്റ് ഡയറക്ടറെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. റോഡ് നിർമ്മാണത്തിൽ കരാറെടുത്ത സുരക്ഷാ കൺസൾട്ടന്റ്, ഡിസൈൻ കൺസൾട്ടന്റ് കമ്പനികൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. റോഡ് നിർമ്മാണത്തിൽ ദേശീയപാത അതോറിറ്റിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിന് പിന്നാലെയാണ് നടപടിക്ക് കേന്ദ്ര സർക്കാർ നിർബന്ധിതരായത്. സംഭവത്തിൽ ദേശീയപാത അതോറിറ്റി കൺസ്ട്രക്ഷൻ കമ്പനി എന്നിവരെ ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ നടപടി ഉണ്ടാകും എന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...