Friday, March 15, 2024 11:14 am

ശാസ്ത്രപഥം അധ്യാപക പരിശീലനത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: ചുറ്റുമുള്ള കൊച്ചു കൊച്ചു പ്രശ്നങ്ങളെ കുറിച്ച് പഠനം നടത്തി വലിയ കണ്ടെത്തലുകൾ നടത്താൻ 8, 9, 11 ക്ലാസുകളിലെ കുട്ടികളെ ഒരുക്കി എടുക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളയും കെ.ഡി.ഐ.എസ്‌.സിയും ശാസ്ത്രരംഗവും ചേർന്ന് നടത്തുന്ന യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം ”ശാസ്ത്രപഥം’ പരിപാടിക്ക് തുടക്കമായി. റാന്നി ബിആർസിയിൽ നടന്ന പരിപാടി അയിരൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പ്രിൻസിപ്പാൾ ഡോ. കെ.സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. റാന്നി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ റോസമ്മ രാജൻ അധ്യക്ഷത വഹിച്ചു. റാന്നി ബിപിസി ഷാജി എ സലാം, കോ-ഓഡിനേറ്റർമാരായ എസ് ദീപ്തി, ബീനാമ്മ കോശി, സാബു ഫിലിപ്പ്, റെമി തോമസ്, ദീപാ കെ. പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

പഴവങ്ങാടി ഗവൺമെന്റ് യു.പി സ്കൂൾ ശാസ്ത്ര അധ്യാപിക എഫ് അജിനി, സി ആർ സി കോ- ഓർഡിനേറ്റർ സൈജു സക്കറിയ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഉപജില്ലയിലെ ഹൈസ്കൂൾ,ഹയർ സെക്കൻഡറി സ്കൂൾ ശാസ്ത്ര അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുത്തത്. ഡിസൈൻ തിങ്കിംഗ് സമീപനത്തിലൂടെ യഥാർത്ഥ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിന് സ്കൂൾ വിദ്യാർത്ഥികളെ തയ്യാറാക്കുക എന്നതാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. കോവിഡ്കാലം മുതൽ സബ് ജില്ലയിലെ കുട്ടികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്താൻ അജിനി ടീച്ചർ നടത്തിയ സവിശേഷ ഇടപെടലുകൾക്ക് പ്രത്യേക ഉപഹാരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ നൽകി.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗൂഡല്ലൂരിൽ യുവാവിനെ കാട്ടാന ആക്രമിച്ച് കൊന്നു

0
ഗൂഡല്ലൂർ : തമിഴ്നാട്ടിലെ നീലഗിരിയിലെ ഗൂഡല്ലൂരിൽ യുവാവിനെ കാട്ടാന ആക്രമിച്ച് കൊന്നു....

ജീവനൊടുക്കാന്‍ ശ്രമിച്ച 60കാരനെ സമയോചിത ഇടപെടലിലൂടെ രക്ഷപെടുത്തി പോലീസ്

0
തൃശൂര്‍ : ലോഡ്ജ് മുറിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസിയായ 60കാരനെ സമയോചിത...

ഐവറി കോസ്റ്റ് താരത്തിനെതിരെ കേസെടുത്ത് പോലീസ്

0
മലപ്പുറം : അരീക്കോട് ഫുട്ബാൾ മത്സരത്തിനിടെ ആക്രമിക്കപ്പെട്ട ഐവറി കോസ്റ്റ് താരത്തിനെതിരെയും...