അധ്യാപികയുടെ ആത്മഹത്യ : കെ പി എസ് ടി എ പാലക്കാട് റവന്യൂ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ഹെഡ് മാസ്റ്റര്‍ സ്ഥാനക്കയറ്റം ലഭിച്ച്‌ ജോലി ഭാരം മൂലം ഉണ്ടായ
മാനസിക സമ്മര്‍ദ്ദവും ആരോഗ്യ കാരണവും മൂലം തല്‍സ്ഥാനത്ത് നിന്നും റിവേര്‍ഷന്‍ ആവശ്യപ്പെട്ട് കൊണ്ട് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കും പൊതു
വിദ്യാഭ്യാസ ഡയറക്ടര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും അപേക്ഷ നല്‍കിയിട്ടും
റിവേര്‍ഷന്‍ നല്‍കാത്തതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത ശ്രീജ ടീച്ചറുടെ
മരണത്തിനുത്തരവാദിയായ സര്‍ക്കാറിനെതിരെ കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ്
അസോസിയേഷന്‍ പ്രതിഷേധിച്ചു.

റിവേര്‍ഷന്‍ ആവശ്യപ്പെടുന്ന അധ്യാപകര്‍ക്ക് അത് അനുവദിക്കണമെന്ന് കെ.പി.എസ്. ടി. എ പാലക്കാട് റവന്യൂ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയതായി സ്ഥാനക്കയറ്റം ലഭിച്ച ഹെഡ് മാസ്റ്റര്‍ മാര്‍ക്ക്‌ഒരാനുകൂല്യവും ലഭിക്കാതെയാണ് ഹെഡ് മാസ്റ്റര്‍മാര്‍ ജോലി ചെയ്യുന്നത് എന്ന വസ്തുത അധികാരികളെ ഓര്‍മ്മപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല എന്നത് ദുഃഖകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

റവന്യൂജില്ലാ പ്രസിഡണ്ട് ഷാജി.എസ്. തെക്കേതില്‍ അധ്യക്ഷത വഹിച്ച പ്രതിഷേധ ധര്‍ണ സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിബി.സുനില്‍കുമാര്‍ , എം.ശശികുമാര്‍, കെ.ഷംസുദ്ദീന്‍, ജയിംസ് തോമസ്, വി.രാജീവ്,എം. ശ്രീജിത്ത്, ജി.മുരളീധരന്‍ , ബിജു വര്‍ഗ്ഗീസ്, രമേഷ് പാറപ്പുറം, എസ്.സുധീഷ് എന്നിവര്‍ പ്രസംഗിച്ചു. റവന്യൂ ജില്ലാ സെക്രട്ടറി എം..വിജയരാഘവന്‍ സ്വാഗതവും കെ.ശ്രീജേഷ് നന്ദിയും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...