തേക്ക് മരം അപകട ഭീഷണി ഉയർത്തുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കല്ലേലി ചെളിക്കുഴി റോഡിൽ മൺതിട്ടയിലെ തേക്ക് മരം അപകട ഭീഷണി ഉയർത്തുന്നു. ചെളിക്കുഴി ഭാഗത്ത് റോഡിന്റെ ഒരു വശത്തെ ഉയർന്ന മൺ തിട്ട കഴിഞ്ഞ മഴക്കാലത്താണ് ഇടിഞ്ഞ് റോഡിലേക്ക് വീണത്. ഇതോടെ തേക്കിന്റെ ചുവട്ടിലെ മണ്ണ് മുഴുവൻ ഇടിഞ്ഞ് റോഡിൽ വീഴുകയും വേര് തെളിഞ്ഞ് തേക്ക് ഏത് നിമിഷവും റോഡിലേക്ക് വീഴാവുന്ന തരത്തിൽ അപകട ഭീഷണിയിൽ ആവുകയും ചെയ്തു.

കോന്നി താലൂക്ക് വികസന സമിതിയിൽ നിരവധി തവണ തേക്ക് മുറിച്ച് മാറ്റണം എന്ന ആവശ്യം ഉയർന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. മണ്ണ് ഇടിഞ്ഞ് വീണുകൊണ്ടിരിക്കുന്നതിനാൽ തേക്ക് മരം റോഡിലേക്ക് ചരിയുന്നുണ്ടെന്നും യാത്രക്കാർ പറയുന്നു. മഴക്കാലത്ത് നീരുറവകൾ ഉള്ള ഭാഗം കൂടി ആണ് ഇവിടേം വരും മാസങ്ങളിൽ മഴ ശക്തമായാൽ തേക്ക് റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുകളിൽ കടപുഴകി വീഴും എന്ന ആശങ്കയിലാണ് നാട്ടുകാർ. മാത്രമല്ല റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് റോഡിന്റെ പകുതി ഭാഗവും ഗതാഗതം തടസപ്പെട്ടിട്ട് ഒരു വർഷത്തിലേറെആയി. എതിരെ വരുന്ന വാഹനങ്ങൾക്ക് മറ സൃഷ്ടിക്കുന്ന വിധത്തിൽ റോഡിലേക്ക് കാടുംവളർന്നിട്ടുണ്ട്. അപകട ഭീഷണി ഉയർത്തുന്ന തേക്ക് മരം മുറിച്ച് മാറ്റിയില്ലെങ്കിൽ വലിയ അപകടമാകും ഇവിടെ സംഭവിക്കുക.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ദീനാമ്മ റോയി

0
പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...