ഡാർക്ക് വെബ് വഴി മയക്കുമരുന്ന് കടത്ത് ; 25 പേരെ തിരിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡാർക്ക് വെബ് വഴി മയക്കുമരുന്നു കടത്തുന്ന 25 പേരെ പോലീസ് തിരിച്ചറിഞ്ഞു. ഭൂരിഭാ​ഗം പേരും മലയാളികളാണ്. സൈബർ മേഖലയിൽ നിയമവിരുദ്ധ ഇടപാടുകളിൽ വർധനവ് കണ്ടെത്തിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സൈബർ വിഭാ​ഗവും സാങ്കേതിക ഇന്റലിജൻസ് വിഭാ​ഗവും മയക്കുമരുന്ന് കടത്തുകാരെ തിരിച്ചറിഞ്ഞത്. ‍ഡാർക്ക് വെബ് സൈറ്റുകൾ വഴി ലഹരി മരുന്നു വാങ്ങുന്നവരെ മയക്കുമരുന്നു കടത്തുകാർ വ്യാപകമായി നോട്ടമിട്ടതായി പോലീസ് കണ്ടെത്തിയിരുന്നു.

കേരളത്തിൽ മാത്രമല്ല ബം​ഗളൂരു ഉൾപ്പെടെയുള്ള വിവിധ ദക്ഷിണേന്ത്യൻ ന​ഗരങ്ങൾ കേന്ദ്രീകരിച്ചു ഡാർക്ക് വെബ് മയക്കുമരുന്നു കടത്തുകാർ പ്രവർത്തിക്കുന്നുണ്ടെന്നും സൈബർ വിഭാ​ഗം വ്യക്തമാക്കുന്നു. തിരിച്ചറിഞ്ഞവരിൽ ഐടി പ്രൊഫഷണലുകൾ, സാങ്കേതിക വിദ​ഗ്ധരായ യുവാക്കൾ, സമ്പന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ളവരോ ആണെന്നു കണ്ടെത്തിയതായും റിപ്പോർട്ടുകൾ. ഡാർക്ക് വെബ് പട്രോളിങിലൂടെ നിലവിൽ ചിലരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡാർക്ക് വെബ് വഴിയുള്ള വിൽപ്പന സുരക്ഷിതമാണെന്നു കണ്ടാണ് കടത്തുകാർ ഈ രീതി കൂടുതലായി ഉപയോ​ഗപ്പെടുത്തിയത്. വാങ്ങുന്നവരും വിൽക്കുന്നവരും തമ്മിൽ ശാരീരിക ഇടപെടലുകൾ ഇല്ല. അതുകൊണ്ടു തന്നെ കടത്തുകാരെ തിരിച്ചറിയാൻ പ്രയാസമാണ്.

ഡാർക്ക് വെബിൽ വിൽപ്പനക്കാരും വാങ്ങുന്നവരും മയക്കമരുന്നിന്റെ ലഭ്യത സംബന്ധിച്ച വിവരങ്ങൾ പോസ്റ്റ് ചെയ്യുന്നു. കരാർ ഉറപ്പിച്ചു പണം കൈമാറ്റം ചെയ്തു കഴിഞ്ഞാൽ ലഹരി മരുന്നു കൊറിയർ വഴി വീട്ടിലെത്തും. തിരിച്ചറിഞ്ഞ 25 പേരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഇടപാട് നടത്തിയിട്ടുള്ളത്. ഒരു കേസിൽ ക്രിപ്റ്റോ കറൻസിയാണ് ഉപയോ​ഗിച്ചിരിക്കുന്നത്. വിദേശത്തു നിന്നു എത്തിക്കുന്ന മയക്കുമരുന്നു ആഭ്യാന്തര റാക്കറ്റുകൾ വഴിയാണ് കടത്തുകാർ ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. ഓൺലൈൻ വഴി കച്ചവടക്കാർ മിതമായ അളവിൽ മാത്രമാണ് ഉപഭോക്താക്കൾക്കു ലഹരി മരുന്നു വിൽക്കുന്നത്. നിലവിൽ കേരളത്തിലേക്ക് വലിയ തോതിൽ മയക്കുമരുന്നു കടത്തുന്നില്ല. ഒരു ഭാ​ഗം മാത്രമാണ് കേരളത്തിലേക്ക് വരുന്നതെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോടതിയെ അധിക്ഷേപിച്ച സംഭവം ; കെ. ബിജുവിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കശുവണ്ടി അഴിമതി കേസുമായി ബന്ധപ്പെട്ട് വിവാദ ഉത്തരവിറക്കിയ കെ....

വിവാദ രക്ഷാപ്രവര്‍ത്തനത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി വൈകുന്നതില്‍ പരാതിക്കാര്‍ക്ക് കടുത്ത അതൃപ്തി

0
കൊച്ചി: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

0
എറണാകുളം: നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ ടിനി ടോമിന് മുൻകൂർ...

ഗ്രഹാം സ്റ്റെയ്ൻസിന്റെയും മക്കളുടെയും കൊലപാതകം ; പ്രതി ദാരസിങ്ങിനെ വിട്ടയയ്ക്കാൻ ഒഡിഷ സർക്കാർ

0
ഭുവനേശ്വർ : ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ട് മക്കളേയും ജീവനോടെ...