പ്രണയബന്ധത്തെ എതിര്‍ത്ത ബന്ധുക്കള്‍ 19 കാരിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി ; മൃതദേഹം രഹസ്യമായി മറവ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പഞ്ചാബ് : പ്രണയബന്ധത്തെ എതിര്‍ത്ത ബന്ധുക്കള്‍ കൗമാരക്കാരിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി. വിവരം പുറത്തറിയാതിരിക്കാന്‍ ലോക്ക്ഡൗണ്‍ സമയത്ത് രഹസ്യമായി മൃതദേഹം മറവ് ചെയ്തു. പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ സൗലി ഗ്രാമത്തിലെ ജസ്പ്രീത് കൗര്‍ എന്ന 19 വയസ്സുകാരിക്കാണ് ദാരുണമായ അന്ത്യമുണ്ടായത്. സംഭവത്തില്‍ പ്രതികളായ പെണ്‍കുട്ടിയുടെ അമ്മ ബല്‍വീന്ദര്‍, അമ്മാവന്‍ സത്യദേവ് ബന്ധുക്കളായ ഗുര്‍ദീപ് സിങ്, ശിവരാജ്, ലാല എന്നിങ്ങനെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഗുര്‍ദീപ് സിങ് മുഖ്യമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥനാണ്.

അമന്‍പ്രീത് എന്നൊരു യുവാവുമായി പ്രണയബന്ധത്തിലായിരുന്ന പെണ്‍കുട്ടി. ഇയാള്‍ക്കൊപ്പം പോയതിനെ തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന് അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിറ്റേന്ന് തിരികെ വീട്ടില്‍ എത്തിയതായും അറിയിച്ചു. ഏപ്രില്‍ 26ന് ഉറക്ക ഗുളിക നല്‍കിയ ശേഷം ജസ്പ്രീതിനെ ബന്ധുക്കളായ ശിവരാജും ലാലയും ചേര്‍ന്ന് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി. തുടര്‍ന്ന് പ്രതികളെല്ലാം ചേര്‍ന്ന് രഹസ്യമായി മൃതദേഹം സംസ്കരിക്കുകയും ചെയ്തു. കര്‍ഫ്യൂ നിലവിലുള്ളപ്പോള്‍ പോലും ഇത്തരമൊരു സംഭവമുണ്ടായതോടെ പഞ്ചാബ് പോലീസിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....