പ്ര​ണ​യ​ബ​ന്ധ​ത്തി​ൻറെ പേ​രി​ൽ യു​പി​യി​ൽ കൗ​മാ​ര​ക്കാ​രി​യെ ബ​ന്ധു​ക്ക​ൾ കൊ​ല​പ്പെ​ടു​ത്തി ; മൃ​ത​ദേ​ഹം ര​ഹ​സ്യ​മാ​യി സം​സ്ക​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ല​ക്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്ര​ണ​യ​ബ​ന്ധ​ത്തി​ൻറെ പേ​രി​ൽ കൗ​മാ​ര​ക്കാ​രി​യെ ബ​ന്ധു​ക്ക​ൾ കൊ​ല​പ്പെ​ടു​ത്തി. മൃ​ത​ദേ​ഹം ര​ഹ​സ്യ​മാ​യി സം​സ്ക​രി​ച്ചു. ബാ​ഗ്പ​തി​ലാ​ണ് സം​ഭ​വം. 17കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ലെ ആ​റ് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളെ ജു​വ​നൈ​ൽ ഹോ​മി​ലേ​ക്ക് അ​യ​ച്ചു. 17കാ​ര​നാ​യ ദ​ളി​ത് ആ​ൺ​കു​ട്ടി​യും മു​സ്‌​ലീം സ​മു​ദാ​യ​ത്തി​ൽ നി​ന്നു​ള്ള പെ​ൺ​കു​ട്ടി​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ജൂ​ലൈ 12ന് ​ഇ​രു​വ​രും ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലേ​ക്ക് ഒ​ളി​ച്ചോ​ടി. പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം പി​ന്നീ​ട് അ​വ​രെ ഗ്രാ​മ​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്നു. ജൂ​ലൈ 22 ന് ​രാ​ത്രി പെ​ൺ​കു​ട്ടി​യെ കു​ടും​ബം ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​. ശേഷം ക്ഷ​യ​രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു​വെ​ന്ന് പ​റ​ഞ്ഞ് മൃ​ത​ദേ​ഹം ഗ്രാ​മ​ത്തി​ലെ ശ്മ​ശാ​ന​ത്തി​ൽ കു​ഴി​ച്ചി​ട്ടെ​ന്നും പോ​ലീ​സ് സൂ​പ്ര​ണ്ട് (എ​സ്പി) സൂ​ര​ജ് റാ​യ് പ​റ​ഞ്ഞു.

പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ൻറെ അ​നു​മ​തി വാ​ങ്ങി​യ ശേ​ഷം ശ​നി​യാ​ഴ്ച പോ​ലീ​സ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. ര​ണ്ട് ഡോ​ക്ട​ർ​മാ​രു​ടെ ഒ​രു സം​ഘം പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി. ചോ​ദ്യം ചെ​യ്യ​ലി​ൽ, പെ​ൺ​കു​ട്ടി​യു​ടെ അ​മ്മാ​വ​ൻ ന​ൽ​കി​യ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണം വ​ഴി​ത്തി​രി​വി​ലെ​ത്തി​ച്ച​ത്. ക​ണ്ടെ​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​ൻ, സ​ഹോ​ദ​ര​ൻ, ര​ണ്ട് പി​തൃ​സ​ഹോ​ദ​ര​ന്മാ​ർ, ര​ണ്ട് മാ​തൃ​സ​ഹോ​ദ​ര​ന്മാ​ർ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രു ബ​ന്ധു എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച​താ​യി പ​റ​യ​പ്പെ​ടു​ന്ന തു​ണി​യും ക​ണ്ടെ​ടു​ത്ത​താ​യി എ​സ്പി പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗുരുവായൂർ ഭണ്ഡാര വരവിന്റെ സ്വർണജൂബിലി വർഷത്തിൽ സർവകാല റെക്കോർഡ്

0
ഗുരുവായൂർ: ഗുരുവായൂർ ക്ഷേേത്രത്തിലെ ഭണ്ഡാര വരവിന് ഒരു ചരിത്ര നാഴികക്കല്ല്. പ്രതിമാസ...

സ്വർണവില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു

0
കൊച്ചി: രണ്ട് ദിവസമായി നാലുതവണ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കുത്തനെ...

അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ശോചനീയ അവസ്ഥയിൽ ഇടപെടലുമായി മന്ത്രി ഒ ജെ ജനീഷ്

0
കോട്ടയം : കോട്ടയം അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയിൽ കായിക മന്ത്രി...

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

0
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍....