കൗമാരക്കാര്‍ക്ക് വാക്‌സിന്‍ തിരഞ്ഞെടുക്കാം ; രണ്ടാം ഡോസ് വാക്‌സീന്‍ എടുത്ത് 39 ആഴ്ച കഴിഞ്ഞ് കരുതല്‍ ഡോസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡന്‍ഹി : കൗമാരക്കാര്‍ക്ക് വാക്‌സിന്‍ തിരഞ്ഞെടുക്കാന്‍ അവസരം, രണ്ടാം ഡോസ് വാക്‌സീന്‍ എടുത്ത് 39 ആഴ്ച കഴിഞ്ഞ് കരുതല്‍ ഡോസ്. കൗമാരക്കാര്‍ക്ക് രണ്ട് വാക്‌സീന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കോവാക്‌സീനോ സൈക്കോവ്ഡി വാക്‌സീനോ തിരഞ്ഞെടുക്കാന്‍ അവസരം. 2007 അടിസ്ഥാനവര്‍ഷമായി കണക്കാക്കിയാണ് പ്രായപരിധി തീരുമാനിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഐ.ഡി ഉള്‍പെടെ 10 രേഖകള്‍ ഉപയോഗിക്കാം. രണ്ടാം ഡോസ് വാക്‌സീന്‍ എടുത്ത് 39 ആഴ്ച കഴിഞ്ഞ് കരുതല്‍ ഡോസ് സ്വീകരിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. കരുതല്‍ ഡോസിന് യോഗ്യരായവര്‍ക്ക് എസ്.എം.എസ് വഴി മുന്നറിയിപ്പ് നല്‍കും.

കൗമാരക്കാര്‍ക്ക് കോവിഡ് വാക്‌സിനേഷനുള്ള റജിസ്‌ട്രേഷന്‍ ജനുവരി ഒന്നിന് ആരംഭിക്കും. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 600 ന് അടുത്തായി. രോഗികളുടെ എണ്ണത്തില്‍ ഡല്‍ഹി മഹാരാഷ്ട്രയെ മറികടന്നു. കേരളം മൂന്നാംസ്ഥാനത്താണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിപ്പ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര ആരോഗ്യസെക്രട്ടറിയുമായി ചര്‍ച്ച ചെയ്തു. അതിനിടെ ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു. ആഘോഷ സാഹചര്യം കണക്കിലെടുത്ത് പ്രാദേശിക നിയന്ത്രണങ്ങള്‍ വേണമെന്നും കണ്ടെയിന്‍മെന്റ് നടപടികള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

15 നും 18 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ജനുവരി 3 മുതലാണ് വാക്‌സീന്‍ നല്‍കി തുടങ്ങുക. ജനുവരി ഒന്നു മുതല്‍ കോവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാം. ആധാര്‍ കാര്‍ഡോ, വിദ്യാഭ്യാസസ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡോ, മറ്റ് തിരിച്ചറിയില്‍ രേഖകളോ ഉപയോഗിക്കാം. രണ്ട് ഡോസിന് ഇടയില്‍ നാല് ആഴ്ച്ച ഇടവേള എന്ന നിലയില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് നല്‍കുന്ന അതേ അളവിലായിരിക്കും 15 നും 18 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കുകയെന്ന് കര്‍മസമിതി മേധാവി എന്‍.കെ അറോറ അറിയിച്ചു. രാജ്യത്ത് 578 പേര്‍ക്ക് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചു. 151 പേര്‍ രോഗമുക്തരായി. 8 സംസ്ഥാനങ്ങളില്‍ മുപ്പതിലധികം കേസുകള്‍. 16 സംസ്ഥാനങ്ങളിലും, ഛണ്ഡിഗഢിലും ജമ്മുകശ്മീരിലും ലഡാക്കിലും ഇതുവരെ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

9 സംസ്ഥാനങ്ങള്‍ രാത്രി കര്‍ഫ്യു അടക്കം കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക് കടന്നു. രണ്ടാം ഡോസ് എടുത്ത് 9 മാസം കഴിഞ്ഞാകും മൂന്നാം ഡോസ് നല്‍കുകയെന്നാണ് സൂചന. അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് മൂന്നാംഡോസ് ലഭിക്കാന്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കോവിന്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുകയോ, കുത്തിവയ്പ്പ് സമയത്ത് നേരിട്ട് നല്‍കുകയോ ചെയ്യാം. ഒമിക്രോണ്‍ ഭീതിയുടെ സാഹചര്യത്തില്‍ അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണുമായി ചര്‍ച്ച ചെയ്തു. വാക്‌സിനേഷന്‍ പുരോഗതി, രോഗബാധ നിരക്ക് എന്നിവയുടെ വിശദാംശങ്ങള്‍ കമ്മിഷന്‍ തേടി. നാളെ യുപിയില്‍ കമ്മിഷന്‍ സന്ദര്‍ശനം നടത്തും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

0
കൊല്ലം: മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക്...

കോഴിക്കോട്ട് റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 219 ഉദ്യോഗസ്ഥരെയാണ്...

തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗ ശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു

0
കോന്നി : തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു. ഇന്ന്...

കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല ; സിബിഎസ്ഇ റീവാല്യൂവേഷൻ കൂടി പരിഗണിച്ച് മാത്രം ഫലം...

0
തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ...