പ്രതിപക്ഷത്തിന്റെ സാംസ്‌കാരിക ഐക്യം ഛിന്നഭിന്നമായതിന്റെ തെളിവാണ് ഇന്ത്യയിലെ ഇന്നത്തെ ഭരണകൂടം : ടീസ്റ്റ സെതല്‍വാദ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഭൂരിപക്ഷ വോട്ടിലൂടെ അധികാരത്തിലേക്ക് വന്ന ഇന്ത്യയിലെ ഇന്നത്തെ ഭരണകൂടം, പ്രതിപക്ഷത്തിന്റെ സാംസ്‌കാരിക ഐക്യം ഛിന്നഭിന്നമായതിന്റെ കൂടി തെളിവാണെന്ന് ടീസ്റ്റ സെതല്‍വാദ് പറഞ്ഞു. കോഴിക്കോട് വെച്ച് നടന്ന കെ.പി ശശി: കല-രാഷ്ട്രീയം; അനുസ്മരണ പരിപാടി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കല കര്‍മവും, കര്‍മം കലയുമാണ്. സംസ്‌കാരം എന്നത് സാമൂഹികവും രാഷ്ട്രീയപരവുമായ പരിവര്‍ത്തനത്തെ സൂചിപ്പിക്കുന്നുവെന്നും ടീസ്റ്റ വ്യക്തമാക്കി.

ആക്ടിവിസ്റ്റും അര്‍ബന്‍ ഫോക്‌സിംഗറുമായ സുസ്മിത് ബോസ്, സി.കെ അബ്ദുല്‍ അസീസ്, ബിനു മാത്യു, എന്നിവര്‍ കെ.പി ശശിയെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. ദീപു കെ.പി അധ്യക്ഷത വഹിച്ചു. കെ.പി ശശിയുടെ കാര്‍ട്ടൂണുകളെ മുന്‍നിര്‍ത്തികൊണ്ട് എന്‍.പി ചെക്കുട്ടി സംസാരിച്ചു. തുടര്‍ന്ന് ‘സാമൂഹ്യ മുന്നേറ്റങ്ങള്‍: സൗന്ദര്യശാസ്ത്രവും ഫാസിസ്റ്റ് കാലഘട്ടത്തിലെ വെല്ലുവിളികളും’ എന്ന വിഷയത്തെ അധികരിച്ച് നടന്ന ചര്‍ച്ചയില്‍ എ. വാസു, മാഗ്ലിന്‍ ഫിലോമിന, സി. ദാവൂദ്, ആസാദ്, ശീതള്‍ ശ്യാം, ബി. അജിത്കുമാര്‍, അഡ്വ. പി.എ പൗരന്‍, ഡോ. ഉമര്‍ തറമേല്‍, മൃദുല ഭവാനി, അരവിന്ദ് ഇന്‍ഡിജീനസ് എന്നിവര്‍ സംസാരിച്ചു. സീന പനോളി അധ്യക്ഷത വഹിച്ചു.

മ്യൂസിക് ട്രിബ്യൂട്ട് സെഷന് സുസ്മിത് ബോസ് (കല്‍ക്കത്ത) നേതൃത്വം നല്‍കി. പ്രഗ്യാ പല്ലവി, ആമിര്‍ ബിന്‍സ്, റിസ സലീം, ശ്രീമിത് ശേഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി കെ.പി ശശിയുടെ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചു. വോയിസസ് ഫ്രം ദി റൂയിന്‍, ഗാവോ ചോഡബ് നഹി, അമേരിക്ക അമേരിക്ക, ഇലയും മുള്ളും റീ ഡിഫൈനിംഗ് പീസ്, പയ്യ് എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. കെ.വി ഷാജി, റാഷിദ നസ്‌രിയ, ഉദയാശ്വനി, സി.എം ശരീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...