കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തകഴി ഏരിയ സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

എടത്വ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തകഴി ഏരിയ സമ്മേളനം എടത്വ കഫേ എയിറ്റ് ചെറീസ് ബാൻക്യൂറ്റ് ഹാളിൽ നടന്നു. ഏരിയ പ്രസിഡൻറ് എം.എം ഷെരീഫ് അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ സമ്മേളനം സ്വാഗത സംഘം ഓഫീസ് എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. സമ്മേളനം ജില്ലാ സെക്രട്ടറി റ്റി.വി. ബൈജു ഉദ്ഘാടനം ചെയ്തു.

എടത്വ യൂണിറ്റ് സെക്രട്ടറി ഒ.വി ആൻ്റണി പ്രമേയം അവതരിപ്പിച്ചു. മുതിർന്ന വ്യാപാരികളായ ഒ.വി.ആൻറണി, എൻ.വിജയൻ, മഹേശൻ നായർ, ഹരിദാസ് കൈനകരി, ഫിലിപ്പ് ചെറിയാൻ എന്നിവരെ രക്ഷാധികാരി കെ.എസ്. അനിൽകുമാർ ആദരിച്ചു. ജില്ലാ പ്രസിഡൻ്റ് പി.സി.മോനിച്ചൻ സംഘടന റിപ്പോർട്ടും സി.രാജു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

സ്വാഗത സംഘം ചെയർമാൻ റെജി പി. വർഗ്ഗീസ്, സ്വാഗത സംഘം കൺവീനർ കെ.ആർ.ഗോപകുമാർ, ഡോ.ജോൺസൺ വി. ഇടിക്കുള, കെ.പി. മുരുകേശ്, യു.വിപിൻ, ജിഫിൻ സെബാസ്റ്റ്യൻ , ഹരിദാസ് ജി, ഷാജി കൈനകരി ,ഫിലിപ്പ് ചെറിയാൻ, സനൽകുമാർ കൈനകരി ,എൻ വിജയൻ, ജിജി സേവ്യർ ,സുനീർ കുന്നുമ്മ എന്നിവർ പ്രസംഗിച്ചു. കേരള ഫോക് -ലോർ അക്കാദമി അവാർഡ് ജേതാവ് ഡോ.രാപ്രസാദിനെ എ.എം ആരിഫ് എം.പി ആദരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി കെ.ആർ. ഗോപകുമാർ (പ്രസിഡൻ്റ്) ഫിലിപ്പ് ചെറിയാൻ (സെക്രട്ടറി) എന്നിവരടങ്ങിയ 13 അംഗ കമ്മിറ്റിയെ പൊതുയോഗം തെരെഞ്ഞെടുത്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിചരിക്കാൻ മടിച്ച് ക്രൂരകൃത്യം; വീൽചെയറിലായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
ചെന്നൈ: രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍....

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...