ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിനു വിട്ടുനൽകിയ സ്ഥലത്തിനു പണം നല്‍കിയില്ല ; തഹസിൽദാറുടെ വാഹനം ജപ്തി ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിനു സ്ഥലം വിട്ടുനൽകിയ വ്യക്തിക്ക് പണം നല്‍കാത്തതിന് തഹസിൽദാറുടെ വാഹനം ജപ്തി ചെയ്തു. കുന്നത്തുനാട് തഹസിൽദാര്‍ക്കെതിരെയാണ് പെരുമ്പാവൂർ സബ് കോടതിയുടെ നടപടി. ബ്രഹ്മപുരം സ്വദേശി കെ.എൻ ശിവശങ്കരൻ നൽകിയ ഹർജിയിലാണു കോടതി ഇടപെടല്‍.
2008ലാണ് ശിവശങ്കരന്‍ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റ് നിർമിക്കുന്നതിനായി 20 സെന്‍റ് സ്ഥലം വിട്ടുനൽകിയത്. എന്നാല്‍, ഇതിനുള്ള പണം സര്‍ക്കാര്‍ നല്‍കിയില്ല. ഇനിയും 30.50 ലക്ഷം രൂപ ഹർജിക്കാരനു നല്‍കാനുണ്ട്. പണം ലഭിക്കാതായതോടെ ശിവശങ്കരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ കോടതി ഇടപെട്ടിരിക്കുന്നത്.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ കുന്നത്തുനാട് തഹസിൽദാറുടെ ബൊലേറോ ആണ് കോടതി ജപ്തി ചെയ്തത്. നിലവില്‍ ഈ വാഹനം പെരുമ്പാവൂരിലെ കോടതി വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്. എറണാകുളം ജില്ലാ കലക്ടർ, സംസ്ഥാന സർക്കാർ, കൊച്ചിൻ കോർപറേഷൻ എന്നിവരാണ് ഹർജിയിലെ എതിർകക്ഷികൾ. അഡ്വ. ടി.വി എൽദോയാണ് ഹർജിക്കാരനു വേണ്ടി കോടതിയില്‍ ഹാജരായത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാൻ യുഎസ് സൈനിക സംഘർഷം രൂക്ഷമാകുന്നു; അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനും കപ്പലുകൾ തകർത്തുവെന്ന് അമേരിക്കയും

0
ടെഹ്റാൻ: യുഎസ് സൈന്യത്തിന്റെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ...

പശ്ചിമേഷ്യൻ സംഘർഷം കത്തുന്നു; ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ കനത്ത...

0
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ...

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....