ബസും കാറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകളും ഒരു കുട്ടിയുമടക്കം അഞ്ച് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയില്‍ ബസ് കാറില്‍ ഇടിച്ച്‌ രണ്ട് സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരണം സംഭവിച്ചതായി പോലീസ് പറഞ്ഞു. മറ്റൊരു കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. കുഞ്ഞിനെ സമീപത്തെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. മച്ചാറെഡ്ഡി മണ്ഡലിലെ ഘാന്‍പൂര്‍ ഗ്രാമത്തിന് സമീപം തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്റെ ബസ് എതിര്‍ദിശയില്‍ നിന്ന് വന്ന കാറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ബസിന്റെ ടയറുകളിലൊന്നാണ് കൂട്ടിയിടിച്ചതെന്ന് പോലീസ് പറഞ്ഞു. ഉടന്‍തന്നെ ടയര്‍ പൊട്ടിത്തെറിക്കുകയും ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. തുടര്‍ന്ന് കാര്‍ മരത്തിലിടിക്കുകയായിരുന്നു. കാമറെഡ്ഡിയില്‍ നിന്ന് കരിംനഗറിലേക്ക് പോവുകയായിരുന്നു കാര്‍ എന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിസാമാബാദ് ജില്ലയില്‍ നിന്നുള്ളവരാണ് മരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...