വെഞ്ഞാറമൂട്ടില്‍ സി.പി.എം- സി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ സി.പി.എം- സി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സി.പി.ഐ തൊഴിലാളി സംഘടന എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനം സി.പി.എം തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവിന്‍റെ പന്തലിന് സമീപം എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ഇവിടെ ഇരു തൊഴിലാളി സംഘടനകളും വെവ്വേറെ പന്തല്‍ കെട്ടിയാണ് പണിമുടക്ക് നടത്തുന്നത്.

സി.ഐ.ടി.യുവിന്‍റെ പന്തലിന് മുമ്പിലൂടെ കടന്നുപോയ എ.ഐ.ടി.യു.സി പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചതോടയാണ് ഇരു വിഭാഗങ്ങളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
സംഘര്‍ഷത്തിന് പിന്നാലെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ എ.ഐ.ടി.യു.സി സമരപന്തലിലേക്ക് പ്രകടനം നടത്തി. പ്രകടനത്തെ പോലീസ് വാഹനം കുറുകെയിട്ട് തടഞ്ഞു. തുടര്‍ന്ന് ഇരുവിഭാഗത്ത് നിന്ന് കല്ലേറ് നടന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...