പൂട്ടിയിട്ട കടയുടെ തറയ്ക്കുള്ളില്‍ നിന്ന് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

നാസിക്: പൂട്ടിയിട്ട കടയുടെ തറയ്ക്കുള്ളില്‍ നിന്ന് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി. നാസിക് നഗരത്തിലെ മുംബൈ നക് പ്രദേശത്തെ കടയില്‍ നിന്നാണ് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി കടയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ സമീപവാസികള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയപ്പോള്‍ കടയില്‍ നിറെയ പാഴ് വസ്തുക്കളായിരുന്നു. അതിനിടെ രണ്ട് പ്ലാസ്റ്റിക് പാത്രങ്ങള്‍ തുറന്നപ്പോള്‍ മനുഷ്യന്റെ ചെവി, തലച്ചോറ്, കണ്ണ്, മുഖത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവ കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തിനായി അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. കടയുടെ ഉടമയുടെ മക്കള്‍ രണ്ടുപേരും ഡോക്ടര്‍മാരാണ്. അയതിനാല്‍ മനുഷ്യാവശിഷ്ടങ്ങള്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരിക്കാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച്‌ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് എടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...