പൊതുപണിമുടക്ക് ; പ്രകടനവും യോഗവും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : രാജ്യത്ത് സംയുക്ത ട്രെഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ തുടങ്ങിയ പൊതുപണിമുടക്കില്‍ റാന്നി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും യോഗവും നടത്തി. റാന്നിയിൽ നഗരം ചുറ്റി നടത്തിയ പ്രകടനത്തിന് തുടന്ന് നടന്ന പൊതു സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ട്രഷററർ എം .വി വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. എ.ജി ആനന്ദന്‍ പിള്ള അധ്യക്ഷത വഹിച്ചു.

രാജു എബ്രഹാം എക്സ് എം.എല്‍.എ, പി.ആര്‍ പ്രസാദ്, ടി.ജെ ബാബുരാജ്, കെ.കെ സുരേന്ദ്രൻ, വി.ടി. ലാലച്ചൻ, എ.ജി ഗോപകുമാർ, ബോബി കാക്കാനംപളളിൽ, ആലിച്ചൻ ആറൊന്നിൽ, ജോർജ് ഫിലിപ്പ്, നിസ്സാംകുട്ടി, വി.ജി റെഞ്ചി, സ്കറിയ എന്നിവർ പ്രസംഗിച്ചു. അങ്ങാടി, പഴവങ്ങാടി, റാന്നി പഞ്ചായത്തു കമ്മിറ്റികള്‍ സംയുക്തമായിട്ടാണ് ഇട്ടിയപ്പാറയില്‍ സമരം നടത്തിയത്.

വടശേരിക്കരയില്‍ എ.ഐ.ടി.യു.സി മണ്ഡലം വൈസ് പ്രസിഡന്‍റ് സന്തോഷ് കെ.ചാണ്ടി ഉദ്ഘാടനം ചെയ്തു. പി.കെ മോഹനന്‍ അധ്യക്ഷത വഹിച്ചു. കോമളം അനിരുദ്ധന്‍, പി.എം ചാക്കോ, പി.കെ പ്രഭാകരന്‍, ലിജോസാം, ജോയി വള്ളിക്കാല, ചന്ദ്രന്‍, ജോണ്‍സന്‍, മോഹന്‍, മണിയാര്‍ സലാം എന്നിവര്‍ പ്രസംഗിച്ചു.  നാറാണംമൂഴി പഞ്ചായത്തില്‍ അത്തിക്കയത്ത് പ്രകനവും യോഗവും നടത്തി. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യുസി ജില്ലാ സെക്രട്ടറി ഗ്രേസിതോമസ് അധ്യക്ഷത വഹിച്ചു. എസ്.ആര്‍ സന്തോഷ് കുമാര്‍, പി.വി എബ്രഹാം, അനില്‍ അത്തിക്കയം, ജ്യോതി ശ്രീനിവാസ്, അഹമ്മദ്ഷാ, എം.ജി സതീശ്, വി.ജി റെജി,റെജി വാലുപുരയിടത്തില്‍, കെ.എസ് സുനില്‍കുമാര്‍, പി.സി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

ചാത്തന്‍തറയില്‍ എ.ഐ.ടി.യു.സി മണ്ഡലം കമ്മറ്റിയംഗം സജിമോന്‍ കടയനിക്കാട് ഉദ്ഘാടനം ചെയ്തു. റോയി മണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ജോജി മഞ്ചാടി, മാത്യു കാനാട്ട്, ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു. വെച്ചൂച്ചിറയില്‍ എ.ഐ.ടി.യു.സി ജില്ലാ എക്സിക്യൂട്ടീവംഗം ടി.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഷാജി പുറമറ്റം അധ്യക്ഷത വഹിച്ചു. സിറിയക് തോമസ്, ടി.കെ ബാബു, ആന്‍റച്ചന്‍, ടി.പി ജോസഫ്, എന്‍.ജി പ്രസന്നന്‍, അജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

അയിരൂര്‍ പ്ലാങ്കമണ്ണില്‍ സി.ഐ.ടി.യു മേഖലാ സെക്രട്ടറി രാജന്‍ എബ്രഹാം ഉദ്ഘാടനം ചെയ്തു. സുനില്‍ അധ്യക്ഷത വഹിച്ചു. പി.എസ് ജോര്‍ജ്, രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. എഴുമറ്റൂരിലെ സമരം എന്‍ ജോണ്‍സന്‍ ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. വര്‍ഗീസ് ഉമ്മന്‍,ജെയിംസ് ജോണ്‍, ബിജു, പി.ടി മാത്യു, പി.കെ റെജി, സാജന്‍മാത്യു എന്നിവര്‍ പ്രസംഗിച്ചു.

പെരുനാട്ടില്‍ സി.ഐ.ടി.യു ജില്ലാ ജോയിന്‍റ് സെക്രട്ടറി എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. ടി.എസ് സജി അധ്യക്ഷത വഹിച്ചു. വി.ജി സുരേഷ്, പി.എസ് മോഹനന്‍, രാമചന്ദ്രന്‍ നായര്‍, കെ എ പ്രദീപ്, സുകു എന്നിവര്‍ പ്രസംഗിച്ചു. പെരുമ്പെട്ടിയില്‍ എ.ഐ.ടി.യു.സി മേഖലാ കമ്മിറ്റിയംഗം പി.കെ ഗോപി ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയംഗം രാജേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. അപ്പു, ബാലാജി, ജോണ്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു. കോട്ടാങ്ങലില്‍ പണിമുടക്കിയ തൊഴിലാളികള്‍ ചുങ്കപ്പാറ ടൗണ്ണില്‍ പ്രകടനം നടത്തി. എ.ഐ.ടി.യു.സി മണ്ഡലം ജോയിന്‍റ് സെക്രട്ടറി അനീഷ് ചുങ്കപ്പാറ പി.പി സോമന്‍, ജോസ് വെള്ളിക്കര, സുരേഷ്കുമാര്‍, അസീസ് റാവുത്തര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...