ജീവൻരക്ഷാ മരുന്നുകൾക്ക് വില വർദ്ധിപ്പിച്ചതിൽ കേന്ദ്ര സർക്കാരിനെതിരെ ജോസ് കെ മാണി രംഗത്ത്

For full experience, Download our mobile application:
Get it on Google Play

പാലാ : രാജ്യത്ത് പെട്രോളിയം വില കുതിച്ചുയരുന്നതിനിടെ ജീവൻരക്ഷാ മരുന്നുകൾക്ക് വില വർദ്ധിപ്പിച്ചതിൽ കേന്ദ്ര സർക്കാരിനെതിരെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി. അടിയന്തിരമായി പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു. “ജനംജീവിതം നിശ്ചലമാക്കിയ കോവിഡ് ദുരിതത്തില്‍ നിന്നും കരകയറുന്നതിനിടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ വര്‍ധിപ്പിക്കാനുളള തീരുമാനം കടുത്ത പ്രതിഷേധാർഹമാണ്.

സാധാരണക്കാരെ പിഴിയുന്ന ചികിത്സ ബുദ്ധിമുട്ടിലാക്കുന്ന ഈ നടപടിയില്‍ നിന്നു ഉടന്‍ പിന്തിരിയണം. തുടര്‍ച്ചയായി കുതിക്കുന്ന ഇന്ധന പാചക വാതക വില വര്‍ധനയില്‍ നാടു നട്ടം തിരിഞ്ഞിരിക്കുമ്പോഴാണ് ഏപ്രില്‍ ഒന്നുമുതല്‍ സര്‍വസാധാരണമായ പാരസെറ്റാമോളും വേദന സംഹാരികളും ഉള്‍പ്പടെയുളള അവശ്യമരുന്നുകളുടെ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

മരുന്നു കമ്പനികള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കരുത്. അവശ്യമരുന്നുകളുടെ സഹായത്താല്‍ മാത്രം ജീവന്‍ നിലനിര്‍ത്തുന്ന കോടിക്കണക്കിനാളുകളാണ് രാജ്യത്തിലുളളത്. മരുന്ന് ദിന ജീവിത ഭാഗമായ ജീവിത ശൈലി രോഗികൾക്ക് ഇത് കനത്ത തിരിച്ചടിയാണ്. സാധാരണക്കാരുടെ ഹൃദയവികാരമാണ് ഇവിടെ സർക്കാർ പരിഗണിക്കേണ്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...