ഹൈദരാബാദ്: തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാമചന്ദ്ര റെഢ്ഢിയെ ബന്ധുവും ഡ്രൈവറും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബന്ധുവായ പ്രതാപ് റെഢ്ഢിയും അദ്ദേഹത്തിന്റെ ഡ്രൈവറും ചേര്‍ന്നാണ് കൃത്യം നടത്തിയത്. ഭൂമി സംബന്ധമായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. കൊല്ലപ്പെട്ട രാമചന്ദ്ര റെഢ്ഢിയും പ്രതാപ് റെഢ്ഢിയും ഷാദ്നഗര്‍ എന്ന സ്ഥലത്തുവെച്ച് കാറിലിരുന്ന് ഭൂമി സംബന്ധമായ വിഷയം ചര്‍ച്ച ചെയ്യുകയും ഇത് പരസ്പരം വാക്കേറ്റത്തിലേക്ക് എത്തുകയുമായിരുന്നു.
തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
RECENT NEWS
Advertisment