ലൈവ്‌ സ്ട്രീം, വീഡിയോ ചാറ്റ്, തീമുകള്‍ ; കെട്ടും മട്ടും മാറി ടെലഗ്രാം

For full experience, Download our mobile application:
Get it on Google Play

ഒന്നല്ല, രണ്ടല്ല എട്ടു ചാറ്റ് തീമുകളാണ്, ഒപ്പം ആനിമേറ്റ്ഡ് ഇമോജികളും. ടെലഗ്രാമിന്റെ വരാനിരിക്കുന്ന പുതിയ അപ്ഡേറ്റിലാണീ സവിശേഷതകൾ. പുതിയ പതിപ്പോടുകൂടി കെട്ടിലും മട്ടിലും അടിമുടി മാറാനൊരുങ്ങുകയാണ് ടെലഗ്രാം. വീഡിയോ സ്ട്രീമിങ്, വീഡിയോ ചാറ്റ് അടക്കമുള്ള നിരവധി സവിശേഷതകളാണ് ടെലഗ്രാം അവതരിപ്പിക്കാനിരിക്കുന്ന പുതിയ അപ്ഡേറ്റിലുള്ളത്.

ലൈവ് സ്ട്രീമും, വീഡിയോ ചാറ്റുകളും മാത്രമല്ല പുതിയ ഒട്ടേറെ ഇമോജികളുമായിട്ടാണ് ടെലഗ്രാമിന്റെ പുതിയ അപ്ഡേറ്റ് എത്തുന്നത്. ഓരോ പ്രൈവറ്റ് ചാറ്റിനും ഇഷ്ടമുള്ള ചാറ്റ് തീമുകൾ നൽകാം. പുതിയ അപ്ഡേറ്റിലെത്തുന്ന ആനിമേറ്റ്ഡ് ഇമോജികൾ ടെലഗ്രാമിൽ പരസ്പരം മെസേജ് ചെയ്ത ഉപഭോക്താകളുടെ സ്ക്രീൻ ഓണാണെങ്കിൽ പ്രവർത്തിക്കും.

ടെലഗ്രാം അപ്ഡേറ്റഡ് വേർഷനിൽ മെസേജ് റീഡ് ആയോ, മെസേജ് സെൻഡ് ആയോ എന്നറിയാനും മാർഗമുണ്ട്. ഗ്രൂപ്പ് മെസേജുകളിൽ രണ്ട് ടിക്ക് വന്നാൽ മെസേജ് റീഡായെന്ന് പുതിയ അപ്ഡേറ്റ് സൂചന നൽകും. ടെലഗ്രാമിന്റെ മുൻപ് ഇറങ്ങിയ അപ്ഡേറ്റിൽ ആർക്ക് വേണമെങ്കിലും ലൈവ് സ്ട്രീം സേവനം ഉപയോഗിക്കാമായിരുന്നു. എന്നാൽ പുതിയ അപ്ഡേറ്റ് പ്രകാരം അഡ്മിനുകൾക്ക് മാത്രമായിരിക്കും ലൈവ് സ്ട്രീമുകൾ റെക്കോർഡ് ചെയ്യാനും വീഡിയോ
ചാറ്റുകൾ നടത്താനും സാധിക്കുക.

മറ്റ് ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളിൽ നിന്നും വിഭിന്നമായി 2 ജി.ബി സ്റ്റോറേജുള്ള ഫയലുകൾ അയക്കുവാൻ ടെലഗ്രാമിൽ സാധിക്കും. ടെലിഗ്രാമിലെ ടെലഗ്രാം ക്വിസ് മോഡ് വഴി സർവ്വേകളിലൂടെയും മറ്റും വേഗത്തിൽ ഫീഡ്ബാക്ക് ലഭിക്കും. എൻഡ് ടു എൻഡ് എൻക്രിപ്ഷനുള്ളതിനാൽ പ്രൈവസി ചട്ടങ്ങൾ പൂർണമായും പാലിച്ചാണ് ടെലഗ്രാം പ്രവർത്തിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...