മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം നില്‍ക്കുകയും ചെയ്യുന്ന സമീപനമാണ് കേരളത്തില്‍ ഇടതുപക്ഷം സ്വീകരിക്കുന്നത്‌ : കെ. മുരളീധരന്‍ എം.പി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പുറത്ത് മതേതരത്വം പറയുകയും അകത്ത് സംഘ്പരിവാറിന് വളംവെച്ച്‌ കൊടുക്കുകയും ചെയ്യുന്ന നിലപാടാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കണ്ണൂര്‍ യൂനിവേഴ്സിറ്റി സിലബസില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നും കെ. മുരളീധരന്‍ എം.പി പറഞ്ഞു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നെഹ്റു സെർക്കുലര്‍ അവാര്‍ഡ് വിതരണം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം നില്‍ക്കുകയും ചെയ്യുന്ന സമീപനമാണ് കേരളത്തില്‍ ഇടതുപക്ഷം സ്വീകരിക്കുന്നത്‌. ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുകയും ഭൂരിപക്ഷത്തെ പ്രീണിപ്പിക്കുകയും ചെയ്യുന്നതാണ്​ സി.പി.എം നിലപാട്. പൗരത്വ വിഷയത്തിലും ഇടതുപക്ഷ നിലപാട് ഇതുതന്നെയായിരുന്നു.

നാര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ സി.പി.എം നിലപാട് ഏറ്റവും വലിയ അപകടമാണ്. പാലാ ബിഷപ്പിനെ സംരക്ഷിക്കുന്നത് സംഘ്പരിവാറാണെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. നെഹ്റുവിന്റെ ചരിത്രം ഇല്ലാതാക്കിയവര്‍ മലബാര്‍ സമരനായകരെ ഒഴിവാക്കിയതില്‍ അത്ഭുതപ്പെടാനില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...